ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ല്‍; ഫാ​സ്റ്റ് ഫു​ഡ് ക​ട പൂ​ട്ടി​ച്ചു
Monday, December 10, 2018 12:55 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് ഓ​ട​യി​ല്‍ ത​ള്ളി​യ ബേ​ക്ക​റി പൂ​ട്ടി​ച്ചു. ക​ല്ലാ​ച്ചി കൈ​ര​ളി കോം​പ്ല​ക്‌​സി​ലെ ബേ​ക്ക് ലാ​ൻഡ് ഫാ​സ്റ്റ് ഫു​ഡ് ക​ട​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പൂ​ട്ടി​ച്ച​ത്.
ക​ട​യി​ലെ ക​ക്കൂ​സ് ടാ​ങ്കി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്നു ക​ല്ലാ​ച്ചി വാ​ണി​യൂ​ര്‍ റോ​ഡി​ലെ അ​ഴു​ക്ക് ചാ​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ട്ട​ത്.
നാ​ദാ​പു​രം പോ​ലീ​സും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ക​ട അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളും ബേ​ക്ക​റി പ​രി​സ​ര​ത്തേ​ക്ക് സം​ഘ​ടി​ച്ചെ​ത്തി. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ട​യ്ക്ക് മു​ന്നി​ല്‍ കൊ​ടി നാ​ട്ടു​ക​യും പോ​സ്റ്റ​ര്‍ പ​തി​ക്കു​ക​യും ചെ​യ്തു.
മാ​ലി​ന്യം മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ഴു​കി പ​രി​സ​ര​ങ്ങ​ളി​ല്‍ വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ട​യി​ല്‍ മ​ണ്ണി​ട്ട് ത​ട​സം ഉ​ണ്ടാ​ക്കി​യി​രു​ന്നു. മാ​ലി​ന്യം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ​ര വാ​സി​ക​ള്‍ വൈ​കു​ന്നേ​രം ആ​റോടെ ക​ല്ലാ​ച്ചി വാ​ണി​യൂ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​മെ​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.
ക​ട ഉ​ട​മ ക​ട​വ​ത്തൂ​ര്‍ സ്വ​ദേ​ശി ജാ​ബി​റി​നെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.