ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണം: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Monday, December 10, 2018 12:55 AM IST
താ​മ​ര​ശേ​രി: പ്ര​ള​യ ദു​രി​ത​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​മാ​യ ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ള്‍ എ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ പ​ലി​ശ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​റു​കി​ട ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ന്നി​ല്ല. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന വി​ല ന​ല്‍​കണം, ക​ര്‍​ഷ​ക​ര്‍​ക്ക് 10,000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്ക​ണമെന്നും ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന​ടി ന​ല്‍​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്കോ​ട്, പി.​സി. വാ​സു, സു​ബ്ര​മ​ണ്യ​ന്‍ കൂ​ട​ത്താ​യ്, ബെ​ന്നി ടി ​ജോ​സ​ഫ്, സി​ദ്ധാ​ര്‍​ത്ഥ​ന്‍ ന​രി​ക്കു​നി, പി.​എ.​ചാ​ക്കോ, ച​ന്ദ്ര​ന്‍ ന​രി​ക്കു​നി, അ​ഹ​മ്മ​ദ് കു​ട്ടി വെ​ളി​മ​ണ്ണ, അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.