ഇരുവഞ്ഞിയുടെ കരയിൽ പുഴമഞ്ഞി നട്ടു
Monday, December 10, 2018 12:55 AM IST
മു​ക്കം: ഇ​രു​വ​​ഞ്ഞി​പ്പുഴയെ ക​ര​യി​ടി​ച്ചി​ലി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പു​ഴ​യോ​ര​ത്ത് പു​ഴ​മ​ഞ്ഞി ന​ട്ട് ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ.
വേ​രു പി​ടി​പ്പി​ച്ചെ​ടു​ത്ത അ​ൻ​പ​തോ​ളം പു​ഴ​മ​ഞ്ഞി എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​റ്റു​വ​ഞ്ചി തൈ​ക​ളാ​ണ് പു​ഴ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ക​ര​യി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​യി​രു​ന്നെ​ങ്കി​ലും പു​ഴ​മ​ഞ്ഞി ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ക​ര ഭ​ദ്ര​മാ​യി​രു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.
പ​തി​വ​യ്ക്ക​ൽ സ​മ്പ്ര​ദാ​യ​ത്തി​ൽ അ​ന്പ​തോ​ളം തൈ​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത​ത്.
തെ​യ്യ​ത്തും ക​ട​വി​ൽ മു​ക്കം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ വി. ​കു​ഞ്ഞ​ൻ ആ​ദ്യ​ത്തെ തൈ ​ഇ​രു​വ​ഞ്ഞി​യു​ടെ ക​ര​യി​ൽ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡ​ബ്ല്യു​ആ​ർ​ഡി​എം ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ​. മാ​ധ​വ​ൻ കോ​മ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഒ. ​ശ​രീ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. ക​മ​റു​ദ്ദീ​ൻ, എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ൺ​വീ​ന​ർ എ​സ്. ശ്രീ​ജി​ത്ത്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ദ്നാ​ൻ, മു​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഹ​രീ​ദ മോ​യി​ൻ​കു​ട്ടി, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ എ.​പി. മി​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഡോ​. മാ​ധ​വ​ൻ കോ​മ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ പു​ഴ​മ​ഞ്ഞി​ തൈ സ​മ്മാ​നി​ച്ചു.