ച​ക്കി​ട്ട​പാ​റ​യി​ൽ പാ​ത​യോ​ര​ത്തെ വ​ൻ മ​രം മു​റി​ച്ചു ക​ട​ത്തി​യെ​ന്ന്
Monday, December 10, 2018 12:55 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ ചെ​രി​യ​ൻ പ​ടി​ക്കു സ​മീ​പം പാ​ത​യോ​ര​ത്ത് നി​ന്ന വ​ൻ​മ​രം മു​റി​ച്ചു ക​ട​ത്തി​യ നി​ല​യി​ൽ.
പു​ളിം പ്ലാ​വ് ഇ​ന​ത്തി​ൽ പെ​ട്ട മ​ര​മാ​ണു ക​ഴി​ഞ്ഞ അ​വ​ധി ദി​വ​സം ഒ​രു സം​ഘം ആ​ളു​ക​ൾ മു​റി​ച്ചു വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​യതെ​ന്ന് സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ചു. മു​തു​കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണു സം​ഘ​ത്തി​ലു​ള്ള​തെ​ന്നാണ് സൂ​ച​ന.
മു​റി​ച്ച മ​ര​ത്തി​ന്‍റെ കു​റ്റി​യു​ടെ ഭാ​ഗം ച​പ്പു കൊ​ണ്ടു മൂ​ടി​യി​ട്ട​താ​ണു ആ​ളു​ക​ളി​ൽ സം​ശ​യം ജ​നി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള മ​ര​മാ​ണു മു​റി​ച്ച് മാ​റ്റി​യ​തെ​ന്നു ഇ​തോ​ടെ നാ​ട്ടു​കാ​രി​ൽ സം​ശ​യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.