കു​ടും​ബ​ശ്രീ ബാ​ല​സ​ഭ സ​ഹ​വാ​സ​ക്യാ​മ്പ് നടത്തി
Monday, December 10, 2018 12:55 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ബാ​ല​സ​ഭ ദ്വി​ദി​ന സ​ഹ​വാ​സ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കൈ​ത​പ്പൊ​യി​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഐ​ബി റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​ശേ​ഷി വ​ള​ര്‍​ത്തു​ന്ന​തി​നും നൈ​പു​ണ്യ വി​ക​സ​ന​ത്തി​നും ആ​വ​ശ്യ​മാ​യ ക്ലാ​സു​ക​ള്‍, നാ​ട​ക​ക്ക​ള​രി, ലീ​ഡ​ര്‍​ഷി​പ്പ്, ക്യാ​മ്പ് ഫ​യ​ര്‍ എ​ന്നി​വ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മു​ജീ​ബ് മാ​ക്ക​ണ്ടി, എം.​ഇ.​ജ​ലീ​ല്‍, കെ.​ജി. ഗീ​ത, ആ​ര്‍.​എം. അ​ബ്ദു​ള്‍ റ​സാ​ഖ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ജ​മീ​ല, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ഗീ​ത​ഗോ​പാ​ല​ന്‍, ശ്രീ​ജ​ ബി​ജു, ഉ​ഷ വി​നോ​ദ്, ശ​കു​ന്ത​ള ശ്രീ​ധ​ര​ന്‍, ആ​മി​ന മ​ല​യി​ല്‍, ബി​ന്ദു പ്ര​സാ​ദ്, യു.​പി. ഹേ​മ​ല​ത, ബി​ന്ദു ഉ​ദ​യ​ന്‍, സീ​ന​ത്ത് റ​ഷീ​ദ്, ശാ​ലി​നി മോ​ഹ​ന്‍​ദാ​സ്, ലീ​ന സെ​ബാ​സ്റ്റ്യ​ന്‍, കെ.​സി. മി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷിം​ജി​ത്ത്, രാ​ജീ​വ്, ബാ​ല​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി.