സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ സ്കൂൾ സർവീസ് നടത്തുന്നു; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന്
Monday, December 10, 2018 12:55 AM IST
നാ​ദാ​പു​രം: സ്വകാര്യ വാഹനങ്ങൾ സ്കൂൾ സർവീസ് നടത്തുന്നതിന് എതിരേ മോ​ട്ടോ​ര്‍ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ള്‍ പരാതി നൽകിയിട്ടും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. നാദാപുരം മേഖ​ല​യി​ലെ ചി​ല സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​​യാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പ​രി​ച​യ​സ​മ്പ​ത്ത് കു​റ​ഞ്ഞ ഡ്രൈവർമാർ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് വാഹനമോടിക്കുന്നതെന്നാണ് പരാതി. ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളെ​ക്കാ​ള്‍ ചാ​ര്‍​ജ് കു​റ​വാ​യ​തി​നാ​ല്‍ പ​ല​രും ഇ​ത്ത​രം വ​ഹ​ന​ങ്ങ​ളാ​ണ് വി​ളി​ക്കു​ന്ന​ത്.