ജ​ന​റേ​ഷ​ന്‍ അ​മേ​സിം​ഗ് ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സമാപിച്ചു
Monday, December 10, 2018 12:56 AM IST
മു​ക്കം: ഗോ​ത​മ്പ​റോ​ഡ് ത​ണ​ല്‍ ജിഎ ക്ല​ബും പ​ന്നി​ക്കോ​ട് ലൗ​ഷോ​ര്‍ സ്‌​പെ​ഷല്‍ സ്‌​കൂ​ളും ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്‍റെ ഭാ​ഗ​മാ​യി സംഘടിപ്പിച്ച ജ​ന​റേ​ഷ​ന്‍ അ​മേ​സിം​ഗ് കോ​ച്ചിം​ഗി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ സ​മാ​പ​ന​വും ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും കൊ​ടി​യ​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മി​നി​സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാരിന്‍റെ ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര ജേ​താ​വ് മു​ഹ​മ്മ​ദ് ആ​സിം വെ​ളി​മ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​ര്‍ ജ​ന​റേ​ഷ​ന്‍ അ​മേ​സിം​ഗ് വ​ര്‍​ക്കേ​ഴ്‌​സ് അം​ബാ​സ​ഡ​ര്‍ സി.​പി സാ​ദി​ഖ് റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ​ല്‍-​ജിഎ കോ​ഓർഡി​നേ​റ്റ​ര്‍ സാ​ലിം ജി​റോ​ഡ് സ്വാ​ഗ​ത​വും അ​ശ്മി​ല്‍ കൂ​ട​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ചീ​ഫ് കോ​ച്ച് ഷ​ബീ​ര്‍ വി​ള​ക്കോ​ട്ടി​ല്‍, ലൗ​ഷോ​ര്‍ ഡ​യ​റ​ക്ട​ര്‍ യു.​എ. മു​നീ​ര്‍, ചാ​ലി​ൽ അ​ബ്ദു, റോ​ജ​ൻ പി.​ജെ വെ​റ്റി​ല​പ്പാ​റ, ശി​ഹാ​ബു​ൽ ഹ​ഖ്, സ​ഈ​ദ് യ​മാ​നി എ​ന്നി​വ​ർ പ്രസംഗിച്ചു. കോ​ച്ചു​മാ​രാ​യ ശം​സീ​ര്‍ മ​ണ്ണി​ല്‍, ഹ​രി​ദാ​സ​ൻ, ശ​ർ​ജാ​സ്, അ​ന്‍​സി​ല്‍ റ​ഹ്മാ​ന്‍, അ​ഫ്‌​ല​ഹ്, അ​ഫി എന്നിവർ നേ​തൃ​ത്വം ന​ൽ​കി. ആ​സി​മി​ന് ലൗ​ഷോ​ര്‍ ഡ​യ​റ​ക്ട​ര്‍ യു.​എ. മു​നീ​ര്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.