മൂ​കാ​ഭി​ന​യ​ വേ​ദി​യി​ലും ബാ​ല​ഭാ​സ്ക​റി​ന്‍റെ ഓ​ർ​മ
Monday, December 10, 2018 12:56 AM IST
ആ​​ല​​പ്പു​​ഴ: ആ ​​മ​​നോ​​ഹ​​ര​​മാ​​യ വ​​യ​​ലി​​ൻ നാ​​ദം നി​​ല​​ച്ചി​​ട്ടി​​ല്ല. വി​​ര​​ലു​​ക​​ൾ​​കൊ​​ണ്ടു ഇ​​ന്ദ്ര​​ജാ​​ലം തീ​​ർ​​ത്ത ബാ​​ല​​ഭാ​​സ്ക​​റി​​ന്‍റെ സ്മൃ​​തി സാ​​ഗ​​രം മൂ​​കാ​​ഭി​​ന​​യ​​വേ​​ദി​​യി​​ലും ഇ​​ര​​ന്പി. വേ​​ദി​​യി​​ൽ മാ​​ത്ര​​മ​​ല്ല കാ​​ണി​​ക​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ലും.
പ്രി​​യ​​പ്പെ​​ട്ട ബാ​​ലു​​വി​​ന് സ്മ​​ര​​ണാ​​ഞ്ജ​​ലി​​യു​​മാ​​യാ​​ണ് മ​​ല​​പ്പു​​റം തി​​രൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് സ്കൂ​​ളി​​ലെ​​യും തൊ​​ടു​​പു​​ഴ കു​​മാ​​ര​​മം​​ഗ​​ലം എം​​കെ​​എ​​ൻ​​എം സ്കൂ​​ളി​​ലെ​​യും കു​​ട്ടി​​ക​​ൾ മൂ​​കാ​​ഭി​​ന​​യ​​ത്തി​​നെ​​ത്തി​​യ​​ത്. ബാ​​ലു​​വി​​ന്‍റെ ഒ​​രു ദി​​വ​​സ​​ത്തെ ജീ​​വി​​ത​​മാ​​ണ് ഇ​​രു ടീ​​മു​​ക​​ളും നി​​ശ​​ബ്ദ​​മാ​​യി പ​​റ​​ഞ്ഞ് എ ​​ഗ്രേ​​ഡ് നേ​​ടി​​യ​​ത്. പ​​ശ്ചാ​​ത്ത​​ല​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ച​​താ​​ക​​ട്ടെ ബാ​​ലു​​വി​​ന്‍റെ പ്രി​​യ​​പ്പെ​​ട്ട വ​​യ​​ലി​​ൻ സം​​ഗീ​​ത​​വും. ബാ​​ല​​ഭാ​​സ്ക​​ർ വ​​യ​​ലി​​നി​​ൽ വാ​​യി​​ച്ച​​തി​​ൽ ഏ​​റ്റ​​വും പ്രി​​യ​​പ്പെ​​ട്ട ഗാ​​ന​​മാ​​യ ക​​ണ്ണീ​​ർ പൂ​​വി​​ന്‍റെ ക​​വി​​ളി​​ൽ ത​​ലോ​​ടി.... എ​​ന്ന ഗാ​​ന​​ത്തി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​ണ് മൂ​​കാ​​ഭി​​ന​​യം തു​​ട​​ങ്ങു​​ന്ന​​ത്. തു​​ട​​ർ​​ന്ന് അ​​പ​​ക​​ട​​ത്തി​​ന്‍റെ ദൃ​​ശ്യാ​​വി​​ഷ്കാ​​രം. തു​​ട​​ർ​​ന്നാ​​ണ് ബാ​​ല​​ഭാ​​സ്ക​​റി​​ന്‍റെ ജീ​​വി​​ത​​ത്തി​​ലേ​​ക്കു ഫ്ളാ​​ഷ് ബാ​​ക്കാ​​യി ക​​ഥ പോ​​കു​​ന്ന​​ത്. ആ​​ന്‍റി ക്ലൈ​​മാ​​ക്സാ​​യി മ​​ദ്യ​​പി​​ച്ചും ഉ​​റ​​ക്ക​​മി​​ള​​ച്ചും മൊ​​ബൈ​​ൽ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചും വാ​​ഹ​​ന​​മോ​​ടി​​ക്ക​​രു​​തെ​​ന്നും റോ​​ഡു​​ക​​ളി​​ൽ സ്വീ​​ക​​രി​​ക്കേ​​ണ്ട സു​​ര​​ക്ഷ​​യേ​​പ്പ​​റ്റി​​യും സ​​ദ​​സി​​നോ​​ട് സം​​വ​​ദി​​ച്ചാ​​ണ് ക​​ഥ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്. ആ​​ദ്യം പ​​ല വി​​ഷ​​യ​​ങ്ങ​​ളും പ​​രി​​ഗ​​ണി​​ച്ചെ​​ങ്കി​​ലും ബാ​​ല​​ഭാ​​സ്ക​​റി​​ന്‍റെ വി​​യോ​​ഗം മ​​ല​​യാ​​ളി​​ക്കും സൃ​​ഷ്ടി​​ച്ച വേ​​ദ​​ന ഇ​​തി​​വൃ​​ത്ത​​മാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​തൃ​​ശൂ​​ർ കാ​​രി​​ക്കാ​​ട് സ്വ​​ദേ​​ശി ഗ​​ഫൂ​​റാ​​ണ് ഇ​​രൂ ടീ​​മു​​ക​​ളെ​​യും പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്.