ശ​സ്ത്ര​ക്രി​യ​യ്ക്ക് സു​ല്ലു പ​റ​ഞ്ഞ് ഒ​പ്പ​ന​പ്പാ​ട്ടി​ന് സൗ​ഭാ​ഗ്യ​യെ​ത്തി
Monday, December 10, 2018 1:02 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്കു സൗ​ഭാ​ഗ്യ​യെ​ത്തി​യ​ത് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്ന്.
കൊ​ല്ലം ഗ​വ. മോ​ഡ​ൽ ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി സൗ​ഭാ​ഗ്യ സ്കൂ​ളി​ൽ നി​ന്നു​ള്ള ഒ​പ്പ​ന സം​ഘ​ത്തി​ലെ മു​ഖ്യ​ഗാ​യി​ക​യാ​ണ്. ക​ലോ​ത്സ​വ​ത്തി​ലെ ത​ന്‍റെ അ​വ​സാ​ന അ​വ​സ​രം. ടീ​മി​ന്‍റെ വി​ജ​യ​വും കൂ​ടി ല​ക്ഷ്യ​മാ​യ​പ്പോ​ൾ സൗ​ഭാ​ഗ്യ​യ്ക്ക് ആ​ല​പ്പു​ഴ​യി​ലെ വേ​ദി​യി​ലെ​ത്താ​തെ വ​യ്യെ​ന്നാ​യി.
ക​ഴി​ഞ്ഞ ദി​വ​സം അ​ച്ഛ​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്പോ​ൾ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് സൗ​ഭാ​ഗ്യ ആ​ശു​പ​ത്രി​യി​ലാ​യ​ത്. കാ​ലി​ന് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. കൊ​ല്ലം സ്വ​ദേ​ശി സൗ​ഭാ​ഗ്യ​യു​ടെ അ​വ​സാ​ന ക​ലോ​ത്സ​വ വേ​ദി​യാ​യ​തി​നാ​ൽ മാ​താ​പി​താ​ക്ക​ളും വേ​ദി​യി​ലെ​ത്തി​ക്കാ​ൻ ഒ​പ്പം നി​ന്നു.
അ​ടു​ത്ത ദി​വ​സം ത​ന്നെ സൗ​ഭാ​ഗ്യ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക​ണം. ലി​യോ തേ​ർ​ട്ടീ​ന്തി​ലെ ഒ​ന്നാം വേ​ദി​യി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​പ്പ​ന മ​ത്സ​ര​ത്തി​ലാ​ണ് സൗ​ഭാ​ഗ്യ പ​ങ്കെ​ടു​ത്ത​ത്.