പു​തു​വേ​ദി​യി​ൽ കൂ​ടി​യാ​ട്ടം നി​റ​ഞ്ഞാ​ടി
Monday, December 10, 2018 1:02 AM IST
ആ​​ല​​പ്പു​​ഴ: വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളെ മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി തെ​​രു​​വി​​ലേ​​ക്കി​​റ​​ങ്ങി​​യ കൂ​​ടി​​യാ​​ട്ടം ക​​ലാ​​കാ​​രി​​ക​​ൾ ടൗ​​ണ്‍​ഹാ​​ളി​​ലൊ​​രു​​ക്കി​​യ പു​​തു​​വേ​​ദി​​യി​​ൽ നി​​റ​​ഞ്ഞാ​​ടി.
ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​ത്തി​​ലെ പ്ര​​തി​​ഷേ​​ധ​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​ന്ന​​ല​​ത്തേ​​ക്കു മാ​​റ്റി​​യ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം കൂ​​ടി​​യാ​​ട്ടം പു​​തി​​യ വേ​​ദി​​യാ​​യ ടൗ​​ണ്‍​ഹാ​​ളി​​ലാ​​യി​​രു​​ന്നു അ​​ര​​ങ്ങേ​​റി​​യ​​ത്. പു​​തി​​യ വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളു​​മാ​​യി രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ മ​​ത്സ​​രം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും 17 സം​​ഘ​​ങ്ങ​​ളും ആ​​ടി​​ത്തി​​മി​​ർ​​ത്തു ക​​ഴി​​ഞ്ഞ​​പ്പോ​​ഴേ​​ക്കും രാ​​ത്രി​​യാ​​യി.
ടി​​ഡി എ​​ച്ച്എ​​സ്എ​​സി​​ലെ വേ​​ദി​​യി​​ൽ ര​​ണ്ടാം​​ദി​​ന​​ത്തി​​ലാ​​യി​​രു​​ന്നു കൂ​​ടി​​യാ​​ട്ടം അ​​ര​​ങ്ങി​​ലെ​​ത്തേ​​ണ്ടി​​യി​​രു​​ന്ന​​ത്. മ​​ത്സ​​രി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ളി​​ൽ ര​​ണ്ടു ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​യാ​​ളാ​​ണു വി​​ധി​​ക​​ർ​​ത്താ​​വെ​​ന്ന ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് മ​​ത്സ​​ര​​വേ​​ദി ക​​ലു​​ഷി​​ത​​മാ​​യ​​ത്. വേ​​ദി​​യി​​ലും തു​​ട​​ർ​​ന്ന് റോ​​ഡി​​ലേ​​ക്കും പ്ര​​തി​​ഷേ​​ധം നീ​​ങ്ങി​​യ​​തോ​​ടെ അ​​ധി​​കൃ​​ത​​രെ​​ത്തി മ​​ത്സ​​രം ഇ​​ന്ന​​ല​​ത്തേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ വേ​​ദി​​യും വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളും മാ​​റി​​യ​​തോ​​ടെ കു​​ട്ടി​​ക​​ൾ ആ​​ടി​​ത്തി​​മി​​ർ​​ത്തു. പു​​രാ​​ണ​​ക​​ഥ​​ക​​ളി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ ഭാ​​വ​​ഹാ​​വാ​​ദി​​ക​​ൾ ആ​​വേ​​ശി​​ച്ചെ​​ന്നോ​​ണം ഒ​​ന്നി​​നൊ​​ന്ന് മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു പ​​ല​​രും പു​​റ​​ത്തെ​​ടു​​ത്ത​​തും.
രാ​​മ​​നും ല​​ക്ഷ്മ​​ണ​​നും സു​​ഗ്രീ​​വ​​നും ബാ​​ലി​​യും ഹ​​നു​​മാ​​നും സീ​​ത​​യും ജ​ടാ​​യു​​വും ശൂ​​ർ​​പ്പ​​ണ​​ഖ​​യും ഒ​​ന്നി​​നു പി​​റ​​കെ ഒ​​ന്നാ​​യി വേ​​ദി​​യി​​ൽ അ​​ഭി​​ന​​യി​​ച്ചു ത​​ക​​ർ​​ത്തു. പ​​ക്ഷേ, 17 സം​​ഘ​​ങ്ങ​​ളും ആ​​ടി​​ത്തീ​​ർ​​ന്ന​​പ്പോ​​ഴേ​​ക്കും രാ​​ത്രി​​യാ​​യെ​​ന്നു മാ​​ത്രം. ഹ​​യ​​ർ​ സെ​​ക്ക​​ൻ​​ഡ​​റി മ​​ത്സ​​രം ഇ​​ന്ന​​ല​​ത്തേ​​ക്കു മാ​​റ്റി​​യ​​തോ​​ടെ ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ട ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗം കൂ​​ടി​​യാ​​ട്ട​​ക്കാ​​രാ​ണ് ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ​​ത്. ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​നും ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​നും ഭൂ​​രി​​ഭാ​​ഗം ടീ​​മു​​ക​​ളു​​ടെ​​യും മി​​ഴാ​​വു​​ൾ​​പ്പ​​ടെ​​യു​​ള്ള പി​​ന്ന​​ണി വാ​​ദ്യ​​മേ​​ള​​ക്കാ​​രും ച​​മ​​യ​​ക്കാ​​രും ഒ​​രേ ആ​​ൾ​​ക്കാ​​രാ​​യ​​തു​​മാ​​ണ് പ്ര​​ശ്നം സൃ​​ഷ്ടി​​ച്ച​​ത്. ടൗ​​ണ്‍​ഹാ​​ളി​​ൽ ത​​ന്നെ എ​​ച്ച്എ​​സി​​ന്‍റെ മ​​ത്സ​​ര​​വും ന​​ട​​ത്ത​​ണ​​മെ​​ന്ന് മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും സ​​മ്മ​​തം ല​​ഭി​​ച്ചി​​ല്ല. ഒ​​ടു​​വി​​ൽ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കേ​​ണ്ട കു​​ട്ടി​​ക​​ളെ ടൗ​​ണ്‍​ഹാ​​ളി​​നു സ​​മീ​​പം ത​​ന്നെ ഒ​​രു​​ക്കേ​​ണ്ടി​​യും വ​​ന്നു. ത​ന്മൂ​​ലം ഹൈ​​സ്കൂ​​ൾ മ​​ത്സ​​രം വൈ​​കി. വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെയാ​​ണ് ഇ​​വി​​ടെ മ​​ത്സ​​രം തു​​ട​​ങ്ങാ​​നാ​​യ​​തും.