വി​ധി​യെ മ​നോ​ബ​ലം കൊ​ണ്ട് തോ​ല്‍​പ്പി​ച്ച് ദ​മ്പ​തി​ക​ള്‍
Monday, December 10, 2018 1:06 AM IST
പേ​രൂ​ര്‍​ക്ക​ട: ന​ഷ്ട​സൗ​ഭാ​ഗ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ര്‍​ത്ത് വി​ല​പി​ക്കാ​തെ ജീ​വി​ത​ത്തെ ക​രു​ത്തോ​ടെ സ​മീ​പി​ച്ച് ദ​മ്പ​തി​ക​ള്‍. മു​ട്ട​ട അ​നു​പ​മ ന​ഗ​ര്‍ എ​എ​ന്‍​ആ​ര്‍​എ​സി 24 ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍​ജോ​ര്‍​ജ് കെ. ​തോ​മ​സും ഭാ​ര്യ ജാ​സ്മി​ന്‍ ഐ​സ​ക്ക് ജോ​ര്‍​ജുമാണ് ന​ഷ്ട​ജീ​വി​ത​ത്തെ തി​രി​കെ​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

2005ല്‍ ​പ​രു​ത്തി​പ്പാ​റ​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സു​ഷു​മ്നാ നാ​ഡി​ക്ക് ക്ഷ​ത​മേ​റ്റ ജോ​ര്‍​ജ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ചി​കി​ത്സ​യ്ക്കി​ടെ ക​ണ്ടു​മു​ട്ടി​യ ജാ​സ്മി​നെ ജീ​വി​ത​സ​ഖി​യാ​ക്കു​ക​യാ​യി​രു​ന്നു.

ജാ​സ്മി​നും സു​ഷു​മ്നാ നാ​ഡി​ക്കു​ത​ന്നെ​യാ​യി​രു​ന്നു പ​രി​ക്ക്. ഇ​രു​വ​ര്‍​ക്കും ന​ട​ക്കാ​ന്‍ പ​ര​സ​ഹാ​യം വേ​ണം. ക​ണ്ടു​മു​ട്ട​ലും വി​ഷ​മ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്ക​ലും കൂ​ടി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ ഇ​വ​രു​ടെ ജീ​വി​ത​വും ഒ​ന്നാ​കു​ക​യാ​യി​രു​ന്നു.

2014 ഡി​സം​ബ​ര്‍ 31നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സു​ക​ളി​ല്‍ സ​ജീ​വ​പ​ങ്കാ​ളി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജോ​ര്‍​ജ് അംഗപരിമിതർക്കായി ‘ഫ്രീ​ഡം ഓ​ണ്‍ വീ​ല്‍​സ്’ എ​ന്ന സം​ഘ​ട​ന​യു​ടെ ഫൗ​ണ്ട​റും നി​ല​വി​ലെ സെ​ക്ര​ട്ട​റി​യു​മാ​ണ്.

ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് ഊ​ര്‍​ജം ഉ​ള്‍​ക്കൊ​ണ്ട് ഇ​ദേ​ഹം ര​ചി​ച്ച പു​സ്ത​ക​മാ​ണ് "സെ​യ്ഫ​ര്‍ ഡ്രൈ​വ്'. മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സു​ക​ൾ​ന​ട​ത്താ​റു​ള്ള ജോ​ര്‍​ജു​മാ​യു​ള്ള പ​രി​ച​യ​വും ഇ​ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​മാ​ണ് പേ​രൂ​ർ​ക്ക​ട ഗ​വ. ഗേ​ൾ​സ് ഹ​യർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടി​ല്‍ ദ​മ്പ​തി​ക​ളു​ടെ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മു​ട്ട​ട​യി​ലെ വ​സ​തി​യി​ലെ​ത്തി​യ കേ​ഡ​റ്റു​ക​ള്‍ ദ​മ്പ​തി​ക​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച്ചോ​ദി​ച്ച​റി​ഞ്ഞു.