വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം; വാ​ട​ക​ക്കാ​ര​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ
Monday, December 10, 2018 1:06 AM IST
ബാ​ല​രാ​മ​പു​രം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മ​യ​ക്കി​ക്കി​ട​ത്തി പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച വാ​ട​ക​ക്കാ​ര​നെ​യും ഭാ​ര്യ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് പാ​ലോ​ട് പാ​റേ​ക്കോ​ണം ര​ഞ്ജി​ത്ത് ഭ​വ​നി​ൽ ര​തീ​ഷ് കു​മാ​ർ(27), ഭാ​ര്യ മാ​യ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ബാ​ല​രാ​മ​പു​രം വ​ണി​ഗ​ർ തെ​രു​വ് വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ര​ത്ന(80)​ത്തെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച് 11.5 പ​വ​ൻ സ്വ​ർ​ണ​വും 1250 രൂ​പ​യു​മാ​യി ക​ട​ന്ന​ത്. മോ​ഷ​ണ സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്ന് ക​രു​തു​ന്ന പാ​ലോ​ട് പെ​രി​ങ്ങ​മ്മ​ല സു​ഹാ​ന മ​ൻ​സി​ലി​ൽ അ​ല്‍​അ​മീ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി സ​ണ്ണി ജോ​സ​ഫ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. മൂ​ന്ന് മാ​സ​മാ​യി ര​ത്ന​ത്തി​ന്‍റെ വീ​ടി​ന് പി​ന്നി​ലെ മു​റി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ വീ​ട്ടി​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്ന് ബ​ന്ധു​ക്ക​ൾ ഉ​പ​ദേ​ശി​ച്ച​തോ​ടെ ഇ​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ ര​ത്നം ശ്ര​മി​ച്ചി​രു​ന്നു.
ഇ​തോ​ടെ വീ​ട് വി​ട്ടു​പോ​കാ​ൻ ത​യാ​റാ​യി സാ​ധ​ന​ങ്ങ​ളൊ​ക്കെ ഒ​തു​ക്കി​വ​ച്ച​ശേ​ഷം രാ​ത്രി​യോ​ടെ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വും പ​ണ​വു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. മാ​യ​യാ​ണ് ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​ർ ഓ​ട്ടോ റി​ക്ഷ​യി​ൽ ത​മ്പാ​നൂ​രെ​ത്തി പാ​ലോ​ട്ടേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ അ​ൽ​അ​മീ​ൻ വ​ഴി ഇ​വ​ർ കു​റ​ച്ച് സ്വ​ർ​ണം വി​റ്റി​രു​ന്നു. ബാ​ക്കി സ്വ​ർ​ണം ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​പ​ണം കൊ​ണ്ട് വാ​ങ്ങി​യ ബൈ​ക്കി​ൽ കൊ​ല്ലം ഭാ​ഗ​ത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ല​രാ​മ​പു​രം ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എം. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.
നേ​ര​ത്തെ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന സ​ണ്ണി​യെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 7500 രൂ​പ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​യാ​ളും സം​ഭ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്ന മൊ​ഴി​യെ​ത്തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും നി​ർ​ണാ​യ​ക തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ര​തീ​ഷി​നെ​യും മാ​യ​യെ​യും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​ത്.