ഇരുപത്തിനാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെടുത്ത കേസ് : യുവാവ് അറസ്റ്റിൽ
Monday, December 10, 2018 1:06 AM IST
നെ​ടു​മ​ങ്ങാ​ട് : ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​തി​ൽ മ​നം​നൊ​ന്ത്മ​ധ്യ​വ​യ​സ്ക്ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ​.
ക​ര​കു​ളം മു​ല്ല​ശേ​രി നെ​ട്ട​റ​ക്കോ​ണം ക​ട​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ലാ​ലു എ​ന്ന വി​നീ​ഷ് എം. ​നാ​യ​ർ (31)ആ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
നെ​ടു​മ​ങ്ങാ​ട് കൊ​ല്ലം​കാ​വ് ല​ക്ഷ്മി എ​സ്റ്റേ​റ്റ് കാ​വ​ൽ​ക്കാ​ര​നാ​യ സു​കു​മാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​രു​പ​ത്തിനാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ് വി​നീ​ഷ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സം​ഭ​വ​ത്തി​ൽ സു​കു​മാ​ര​ൻ പി​ന്നീ​ട് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. എ​എ​സ്പി സു​ജി​ത ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ ഗോ​പി, ഷാ​ഡോ എ ​എ​സ്ഐ മാ​രാ​യ ജ​യ​ൻ, ഷി​ബു, സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.