സ​ങ്ക​ട ജാ​ഥയിലെ ജ​ന​രോ​ക്ഷം അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ന്ന് കാ​ണ​ണം: ആ​നാ​ട് ജ​യ​ൻ
Monday, December 10, 2018 1:06 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല​യി​ൽ മാ​ലി​ന്യ​പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​നാ​ട് ജ​യ​ൻ ആ​വി​ശ്യ​പ്പെ​ട്ടു.ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ ജാ​ഥ​യി​ൽ കൈ​യ്ക്കു​ഞ്ഞ് മു​ത​ൽ​വൃ​ദ്ധ​രാ​യ​വ​ർ​വ​രെ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലേ​യ്ക്ക് നാ​ല്പ​തു കി​ലോ​മീ​റ്റ​ർ ന​ട​ന്ന് പ​ങ്കെ​ടു​ത്ത​ത് ക​ണ്ണ് തു​റ​ന്നു​ക​ണാ​ൻ അ​ധി​കാ​രി​ക​ൾ ത​യ​റാ​ക​ണ​മെ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.