33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ്തി​ട്ടും ആ​ര്യ​നാ​ട്ടെ വൈ​ദ്യു​തി പ്ര​തി​സ​ന്ധിക്കു പരിഹാരമായില്ല
Monday, December 10, 2018 1:07 AM IST
ആ​ര്യ​നാ​ട്: നാ​ലു​മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടും ആ​ര്യ​നാ​ട്ടെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നു ആ​ക്ഷേ​പം.​നാ​ലു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ മു​ത​ൽ മു​ട​ക്കി പ​ണി​ക​ഴി​പ്പി​ച്ച സ​ബ്സ്റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ്ത​തോ​ടെ പ​ഴ​യ അ​വ​സ്ഥ​യേ​ക്കാ​ൾ പ​രി​താ​പ​ക​ര​മാ​യ​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.
ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ, കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്ക് പു​തി​യ സ​ബ്സ്റ്റേ​ഷ​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും ദി​വ​സ​വും പ​ല​പ്രാ​വ​ശ്യം ക​ട്ട് ഏ​ർ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ ദ്രോ​ഹി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.