വി​ജ്ഞാ​ന വെ​ളി​ച്ച​ത്തെ ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ക്ക​ണം: ഡോ. ​എ.സ​ന്പ​ത്ത് എം​പി
Monday, December 10, 2018 1:07 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: വി​ജ്ഞാ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തെ ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ. ​എ. സ​ന്പ​ത്ത് എം​പി. കു​ട്ടി​ക​ൾ നാ​ളെ​യു​ടെ പൗ​ര·ാ​രാ​ണെ​ന്ന മ​ഹാ​ക​വി ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ വാ​ക്കു​ക​ൾ ഓ​ർ​മ്മി​പ്പി​ച്ച അ​ദേ​ഹം പ്ര​ള​യാ​ന​ന്ത​ര​മു​ള്ള ന​വ​കേ​ര​ള​നി​ർ​മി​തി​ക്കാ​യി കൊ​ച്ചു​കു​ടു​ക്ക​ക​ൾ പൊ​ട്ടി​ച്ച് നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ളെ​ല്ലാം കൂ​ടി സ​മ്മാ​നി​ച്ച​ത് 15 കോ​ടി രൂ​പ​യാ​ണെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​യ വ​സ്തു​ത​യാ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഭ​ഗ​വ​തി​ന​ട ധ​ർ​മ്മ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല​യി​ൽ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ രാ​ജ്മോ​ഹ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. വീ​രേ​ന്ദ്ര​കു​മാ​ർ, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ബി​കാ​ദേ​വി, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്. ചി​ത്ര, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ബി​ജു പ്രി​യ​ദ​ർ​ശ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നേ​മം ബി​ഡി​ഒ കെ. ​അ​ജി​കു​മാ​ർ റി​പ്പോ​ർ​ട്ട്
അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ ഗ്ര​ന്ഥ​ശാ​ല പ​രി​പാ​ടി​ക​ളു​ടെ ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ഗ്ര​ന്ഥ​ശാ​ല​യു​ടെ മൊ​ബൈ​ൽ ആ​പ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.