ക​ന​ക​ന​ഗ​റി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി
Monday, December 10, 2018 1:07 AM IST
പേ​രൂ​ര്‍​ക്ക​ട: ക​ന​ക​ന​ഗ​റി​ൽ ദി​വ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്തി​നു പ​രി​ഹാ​ര​മാ​യി . വാ​ട്ട​ര്‍​അ​ഥോ​റി​റ്റി ക​വ​ടി​യാ​ര്‍ സെ​ക്‌​ഷ​ന്‍ എ​ഇ ജോ​യി എ​ച്ച്. ജോ​ണ്‍​സ് ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ട​ത്. വെ​ള്ള​യ​മ്പ​ല​ത്തു​നി​ന്ന് എ​ത്തി​ക്കു​ന്ന വെ​ള്ളം ജി​ഐ (ഗാ​ല്‍​വ​നൈ​സ്ഡ് അ​യ​ണ്‍), എം​എ​സ് (മൈ​ല്‍​ഡ് സ്റ്റീ​ല്‍), പി​വി​സി പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ്
ക​ന​ക​ന​ഗ​റി​ലെ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കാ​ല​ഹ​ര​ണ​പ്പെ​ട്ട ജി​ഐ, എം​എ​സ് പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തു​മൂ​ലം പ​ല​പ്പോ​ഴും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.പ​ഴ​യ ലൈ​നി​ലൂ​ടെ വെ​ള്ളം ക​ട​ന്നു​പോ​കു​മ്പോ​ള്‍ ജി​ഐ പൈ​പ്പു​ക​ളി​ല്‍ ആ​ലം​ക​യ​റി അ​ട​യു​ന്ന പ്ര​ശ്ന​മു​ണ്ട്. ഇ​തു​വ​ഴി പോ​കു​ന്ന പൈ​പ്പു​ക​ള്‍ മി​ക്ക​തും ഓ​ട​യ്ക്കു സ​മീ​പ​ത്തു​കൂ​ടി​യാ​യ​തി​നാ​ൽ പെ​പ്പ് പൊ​ട്ട​ൽ പെ​ട്ട​ന്നു ക​ണ്ടു​പി​ട​ക്കാ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പെ​പ്പ്പൊ​ട്ട​ൽ മൂ​ലം ക​ന​ക​ന​ഗ​റി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം താ​റു​മാ​റാ​യി​രു​ന്നു. ക​ന​ക​ന​ഗ​റി​ലെ വി​വി​ധ റ​സി. അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി വാ​ട്ട​ര്‍​അ​ഥോ​റി​റ്റി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.
​കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രോ​ടാ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ഐ പൈ​പ്പു​ക​ളും എം.​എ​സ് പൈ​പ്പു​ക​ളും പൂ​ര്‍​ണ​മാ​യി മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് വാ​ട്ട​ര്‍​അ​ഥോ​റി​റ്റി ഉ​റ​പ്പു​ന​ല്‍​കി. അ​തേ​സ​മ​യം വാ​ട്ട​ര്‍​അ​ഥോ​റി​റ്റി പി​ടി​പി സെ​ക്‌​ഷ​നി​ല്‍ നി​ന്നു വെ​ള്ള​യ​മ്പ​ല​ത്തേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പ്ര​ശ്ന​വും ഇ​ല്ലെ​ന്നു​മാ​ണ് പി​ടി​പി സെ​ക്ഷ​ന്‍ എ​ഇ പ​റ​യു​ന്ന​ത്.