കേ​ര​ള വോ​ള​ന്‍റ​റി യൂ​ത്ത് ആ​ക്‌ഷ​ൻ ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും
Monday, December 10, 2018 1:20 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി കേ​ര​ള വോ​ള​ന്‍റ​റി യൂ​ത്ത് ആ​ക്‌ഷ​ൻ ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും. നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ഒ​രു ല​ക്ഷം യു​വ​ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ണ് കേ​ര​ള വോ​ള​ന്‍റ​റി യൂ​ത്ത് ആ​ക്ഷ​ൻ ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്.
ഇ​തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം എ​ന്ന​വ​യി​ൽ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ നൂ​റു പേ​ർ​ക്ക് വീ​തം പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് യു​വ​ജ​ന ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ബി​ജു അ​റി​യി​ച്ചു. 15 നും 30 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് യൂ​ത്ത് ആ​ക്ഷ​ൻ ഫോ​ഴ്സി​ൽ അം​ഗ​മാ​കാം.