വ്യാ​ജ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്കിയ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി
Monday, December 10, 2018 1:21 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വ്യാ​ജ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്കി ലൈ​സ​ൻ​സ് നേ​ടി​യ സ്ഥാ​പ​നം ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ടി. കാ​ട്ടൂ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വാ​സ് ഫെ​ള​ക്സ് പ്രി​ന്‍റിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​നു നേ​രെ​യാ​ണ് ന​ട​പ​ടി. നാ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന വ്യ​ക്തി​യു​ടെ പേ​രി​ൽ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്കി​യാ​ണു താ​ണി​ശേ​രി സ്വ​ദേ​ശി ജി​മ്മി ജോ​ണ്‍ ലൈ​സ​ൻ​സ് നേ​ടി​യെ​ടു​ത്ത​ത്.
സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. അ​നി​ൽ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ഡി. രാ​കേ​ഷ്, കെ.​എം. അ​നി​ൽ, സ​നോ​ജ് എ​ന്നി​വ​രാ​ണു ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു

കൊ​റ്റ​നെ​ല്ലൂ​ർ: വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ൽ, എ​സ്സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫ​ർ​ണീ​ച്ച​ർ എ​ന്നി​വ​യു​ടെ വി​ത​ര​ണം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര തി​ല​ക​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​മി​ന അ​ബ്ദു​ൾ​ഖാ​ദ​ർ, കെ.​കെ. വി​ന​യ​ൻ, ലാ​ലു വ​ട്ട​പ്പ​റ​ന്പി​ൽ, എം.​കെ. ര​ജ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.