സം​ഗീ​ത​വി​ഭാ​ഗ​ത്തി​ൽ അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി വെ​ള്ളി​ക്കോ​ത്ത് സ്കൂ​ൾ
Monday, December 10, 2018 1:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള​ളി​ക്കോ​ത്ത് മ​ഹാ​ക​വി പി. ​സ്മാ​ര​ക ജി​വി​എ​ച്ച്എ​സ്എ​സി​നു സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സം​ഗീ​ത​ത്തി​നു നൂ​റി​ൽ നൂ​റ്. ത​ല​മു​റ​ക​ളി​ലേ​ക്കു നീ​ളു​ന്ന നാ​ടി​ന്‍റെ സം​ഗീ​ത​പാ​ര​മ്പ​ര്യ​ത്തെ ബ​ല​പ്പെ​ടു​ത്തി​യാ​ണ് ഈ ​നേ​ട്ടം കൈവരിച്ചത്. പ​ങ്കെ​ടു​ത്ത നാ​ല് സം​ഗീ​ത ഇ​ന​ങ്ങ​ളി​ലും സ്കൂ​ള്‍ എ ​ഗ്രേ​ഡ് നേ​ടി. ക​ഥ​ക​ളി സം​ഗീ​തം, ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം എ​ന്നി​വ​യി​ലാ​ണ് സ്കൂ​ൾ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ മൂ​ന്നി​ന​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ജ​ന​കീ​യ സം​ഗീ​ത​യാ​ത്ര​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​ഗീ​ത​ജ്ഞ​ൻ വെ​ള്ളി​ക്കോ​ത്ത് വി​ഷ്ണു​ഭ​ട്ടാണ്. ക​ഥ​ക​ളി സം​ഗീ​തം പ​രി​ശീ​ലി​പ്പി​ച്ച​ത് വെ​ള്ളി​ക്കോ​ത്ത് പി.​രാ​ജ​ല​ക്ഷ്മി​യും. മ​ല​യാ​ളം അ​ധ്യാ​പ​ക​രാ​യ എം.​കെ.​പ്രി​യ, കെ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ സം​ഘ​ഗാ​നം അ​ദ്വൈ​ത് ധ​ന​ഞ്ജ​യ​ൻ, എ.​രാം​പ്ര​സാ​ദ്, എം.​വി.​ശ്രീ​ല​ക്ഷ്മി, പി.​ശി​വ​പ്രി​യ, സി.​എം.​അ​നി​രു​ദ്ധ്, പി.​അ​ഭി​ഷേ​ക്, കെ.​സ്വാ​തി എ​ന്നി​വ​രാ​ണു പാ​ടി​യ​ത്. അ​ദ്വൈ​ത് ധ​ന​ഞ്ജ​യ​നാ​ണ് ക​ഥ​ക​ളി സം​ഗീ​ത​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ​ത്. ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലും ല​ളി​ത​ഗാ​ന​ത്തി​ലും എ ​ഗ്രേ​ഡ് നേ​ടി​യ എ.​രാം​പ്ര​സാ​ദ് ഒ​ന്നാം ക്ലാ​സ് മു​ത​ൽ വെ​ള്ളി​ക്കോ​ത്ത് വി​ഷ്ണു​ഭ​ട്ടി​നു കീ​ഴി​ലാ​ണ് സം​ഗീ​തം പ​ഠി​ക്കു​ന്ന​ത്. കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ൻ ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ എ​ഴു​തി​യ ല​ളി​ത​ഗാ​ന​മാ​ണ് പാ​ടി​യ​ത്.