കാ​ൻ​വാ​സി​ൽ നി​റ​മ​ണി​ഞ്ഞ് കാ​വും കാ​യ​ലും
Monday, December 10, 2018 1:53 AM IST
വ​ലി​യ​പ​റ​മ്പ്: കാ​യ​ലി​ൽ ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ​ക്ക​രി​ക​ൾ ഒ​ഴി​കി​ന​ട​ക്കു​ന്ന ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ക​ണ്ട​പ്പോ​ൾ ചി​ത്ര​കാ​ര​നി​ൽ ഉ​ണ്ടാ​ക്കി​യ ഭീ​തി ത​ന്‍റെ കാ​ൻ​വാ​സി​ൽ നി​റ​മ​ണി​ഞ്ഞ​പ്പോ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രെ​യു​ള്ള വി​ര​ൽ​ചൂ​ണ്ട​ലാ​യ് അ​ത് മാ​റി. കാ​മ്പ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ചി​ത്ര​കാ​ര​ൻ രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ അ​ക്രി​ലി​ക്ക് ക​ള​റി​ൽ വ​ര​ച്ച 'ക​ണ്ട​ൽ​കാ​ടും വെ​ള്ള​ക്കു​പ്പി​യും' എ​ന്ന ചി​ത്ര​മാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്. ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ അ​പൂ​ർ​വ​യി​നം ചെ​ടി​ക​ളേ​യും വ​ള്ളി​ക​ളേ​യും വ​ര​ക​ളു​ടെ​യും നി​റ​ങ്ങ​ളു​ടെ​യും ക​രു​ത്തി​ൽ തെ​ളി​യി​ക്കു​ന്ന​താ​യി പ്ര​ത്യേ​ക ശൈ​ലി​യി​ലു​ള്ള വി​നോ​ദ് അ​മ്പ​ല​ത്ത​റ​യു​ടെ നാ​ല് ചി​ത്ര​ങ്ങ​ൾ. വെ​ളി​ച്ച​ത്തി​ന്‍റെ​യും ഇ​രു​ട്ടി​ന്‍റെ​യും കൃ​ത്യ​മാ​യ വ​ർ​ണ​പ്ര​യോ​ഗ​ത്തി​ലൂ​ടെ വി​പി​ൻ ടി.​പാ​ലോ​ത്ത് ക​ള​ർ ഡ്രോ​യിം​ഗ് മ​ഷി കൊ​ണ്ട് വ​ര​ച്ചു​തീ​ർ​ത്ത വ​ലി​യ​പ​റ​മ്പ് കാ​യ​ലോ​ര​ത്തെ ഇ​ട​തി​ങ്ങി നി​ൽ​ക്കു​ന്ന തെ​ങ്ങി​ൻ തോ​പ്പി​ലെ ഇ​രു​നി​റം ചി​ത്ര​ത്തെ വേ​റി​ട്ട​താ​ക്കു​ന്നു. പ​ച്ച​നി​റ​ത്തി​ന്‍റെ പ്ര​യോ​ഗ ഭം​ഗി​യി​ലൂ​ടെ ജ​ല​ച്ചാ​യ​ത്തി​ന്‍റെ ശൈ​ലി പി​ൻ​തു​ട​ർ​ന്ന് കൊ​ണ്ട് ര​തീ​ഷ് ക​ക്കാ​ട്ട് വ​ര​ച്ച മ​റ്റു​ള്ള​വ​ർ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ഇ​ല​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ കു​ഞ്ഞു​കു​ഞ്ഞു ചെ​ടി​ക​ളു​ടെ ചി​ത്രം ഏ​റെ വ​ർ​ണ ഭം​ഗി​യു​ള്ള​താ​യി മാ​റ്റി. പെ​ൺ ചി​ത്ര​കാ​രി​യാ​യ ഷീ​ബ ഈ​യ്യ​ക്കാ​ടി​ന്‍റെ വ​ലി​യ​പ​റ​മ്പ് കാ​യ​ലി​ലെ കെ​ട്ടു​വ​ള്ളം ജീ​വ​ൻ തു​ടി​ക്കു​ന്ന​താ​യി. ഇ​രു​ണ്ട പ​ച്ച നി​റ​ത്തി​ലു​ള്ള ജ​ല​ച്ചാ​യം കൊ​ണ്ട് അ​ര​വി​ന്ദ് സ​ദ്ഗ​മ​യ വ​ര​ച്ച കാ​വി​ലെ ഇ​ട​തൂ​ർ​ന്ന വ​ള​ളി​പ്പ​ട​ർ​പ്പു​ക​ളും സു​ന്ദ​ര കാ​ഴ്ച്ച​നു​ഭ​വ​ങ്ങ​ളാ​യി. ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ പ​ച്ച​പ്പു​ക​ളും,വ​ലി​യ​പ​റ​മ്പ് കാ​യ​ലി​ലെ വ​ർ​ണ ഭം​ഗി​യും കാ​ൻ​വാ​സി​ൽ ഓ​ളം തീ​ർ​ത്ത് ചി​ത്ര​കാ​ർ കേ​ര​ള​യു​ടെ 'കാ​വ്' ചി​ത്ര​ക​ലാ കാ​മ്പ് ചി​ത്ര​കാ​ര​ന്മാ​ർ​ക്ക് ന​വ്യാ​നു​ഭ​മാ​യി.