ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ സം​വാ​ദം ന​ട​ത്തി
Monday, December 10, 2018 1:54 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: കൗ​മാ​ര​ക്കാ​രി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ​താ​ഗ​താ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി അ​മ്പ​ല​ത്ത​റ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ച്ചാ​ന​ടു​ക്കം ഗ​വ. ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ സം​വാ​ദം ന​ട​ത്തി.
വാ​ർ​ഡ് മെ​മ്പ​ർ മു​സ്ത​ഫ താ​യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എ​സ്ഐ കെ.​പി. സ​തീ​ഷ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ജ​യ​ച​ന്ദ്ര​ൻ, ബി.​എ​സ്. സി​ബി, കെ.​വി. പ​ത്മ​നാ​ഭ​ൻ, കെ. ​അം​ബി​ക, പി.​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.