യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, December 10, 2018 2:01 AM IST
ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വി​നെ മ​ട​മ്പം പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ടി​ക്ക​ളം വി​ളം​ബ​ര മു​ക്കി​ലെ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ-​പാ​ർ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി.​വി. അ​നൂ​പാ (31) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ള​ർ​ത്തു​നാ​യ​യോ​ടൊ​പ്പം വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. രാ​ത്രി നാ​യ വീ​ട്ടി​ലെ​ത്തി നി​ർ​ത്താ​തെ കു​ര​യ്ക്കു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ർ നാ​യ​യോ​ടൊ​പ്പം വീ​ടി​ന് സ​മീ​പ​ത്തെ പു​ഴ​യോ​ര​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ചെ​രു​പ്പും വ​സ്ത്ര​ങ്ങ​ളും ഇ​വി​ടെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു.

ത​ളി​പ്പ​റ​മ്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യും ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ച​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് 11ന് ​ഐ​ച്ചേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. കോ​ൺ​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യാ​യ അ​നൂ​പ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശോ​ക​ൻ, മ​നോ​ജ്, വി​നോ​ദ്, ഉ​ഷ രാ​ധാ​മ​ണി.