നെ​ല്ലി​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു
Monday, December 10, 2018 2:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നെ​ല്ലി​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. പൂ​ച്ച​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര​യി​ലെ ച​ന്ദ്ര​ൻ-​പ്ര​മീ​ള ദ​ന്പ​തി​ക​ളു​ടെ മ​ക​നും കൂ​ട്ട​ക്ക​നി ഗ​വ.​യു​പി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​രു​ൺ​ജി​ത്ത് (11) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30ഒാ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ന​ടു​ത്തു​ള്ള കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യി​ൽ നി​ന്ന് അ​ടു​ത്തു​ള്ള നെ​ല്ലി​മ​ര​ത്തി​ന്‍റെ ശി​ഖ​രം താ​ഴ്ത്തി നെ​ല്ലി​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ തെ​റ്റി കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: സൂ​ര്യ​ജി​ത്ത്.