അ​ബു​ദാ​ബി​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട മക്ക​ളെ ര​ക്ഷി​ച്ച പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, December 10, 2018 2:04 AM IST
കൊ​ല്ലം: അ​ബു​ദ​ബി​യി​ല്‍ ക​ട​ലി​ല്‍ തി​ര​യി​ല്‍​പെ​ട്ട മ​ക്ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ച ശേ​ഷം കു​ഴ​ഞ്ഞു​വീ​ണ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ വ​സ​തി​യി​ല്‍ സം​സ്ക​രി​ക്കും. കി​ഴ​ക്കേ​ത്തെ​രു​വ് വൈ​ഷ്ണ​വ​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ എ​സ്. ആ​ര്‍. ദി​ലീ​പ്കു​മാ​ര്‍ (38) ആ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ നോ​ക്കി​നി​ല്‍​ക്കെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

അ​ബു​ദാ​ബി സി​റ്റി​ക്കു സ​മീ​പം അ​ല്‍ റാ​ഹ​യി​ലു​ള്ള ബീ​ച്ചി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഭാ​ര്യ ല​ക്ഷ്മി​യും മാ​താ​വും നോ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 10.30ന് ​ആ​ണ് കു​ടും​ബം ബീ​ച്ചി​ലെ​ത്തി​യ​ത്. മ​ക​ള്‍ ദേ​വി​ക​യും മ​ക​ന്‍ ആ​ര്യ​നും പി​താ​വു​മൊ​ത്ത് ബീ​ച്ചി​ല്‍ നീ​ന്തു​ക​യാ​യി​രു​ന്നു. വ​ലി​യൊ​രു തി​ര​യി​ല്‍​പെ​ട്ട് കു​ട്ടി​ക​ള്‍ ക​ട​ലി​ല്‍ അ​ക​പ്പെ​ട്ടു. ഇ​തു​ക​ണ്ട് കു​തി​ച്ചു​നീ​ന്തി​യ ദി​ലീ​പ് ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ച് കു​ട്ടി​ക​ളെ വീ​ണ്ടെ​ടു​ത്ത ശേ​ഷം ത​ല​യ്ക്ക് മു​ക​ളി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് തീ​ര​ത്ത് സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘം കൃ​ത്രി​മ​ശ്വാ​സോ​ച്ഛ്വാ​സം ന​ല്‍​കി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് ഇ​വ​രു​ടെ കു​ടും​ബ​സു​ഹൃ​ത്ത് ദീ​പ​ക് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി. അ​തി​നി​ട​യി​ല്‍ ത​ന്നെ ആം​ബു​ല​ന്‍​സും പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘ​വും അ​വി​ടെ എ​ത്തി​യി​രു​ന്നു. അ​ല്‍ റാ​ബാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണം.പ​ത്തു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി യു​എ​ഇ​യി​ല്‍ താ​സി​ക്കു​ന്ന ദി​ലീ​പ് കു​മാ​ര്‍ ദു​ബാ​യി​ലെ ഒ​രു ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ ക​മ്പ​നി​യി​ല്‍ ഹെ​ല്‍​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി മാ​നേ​ജ​രാ​ണ്.

ല​ക്ഷ്മി​യു​ടെ മാ​താ​വ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​ബു​ദാ​ബി​യി​ലെ​ത്തി​യി​രു​ന്നു. അ​വ​രെ​യും കു​ടും​ബ​ത്തെ​യും കൂ​ട്ടി വെ​ള്ളി​യാ​ഴ്ച ബീ​ച്ചി​ലെ​ത്തി​യ​താ​യി​രു​ന്നു ദി​ലീ​പ്. ദേ​വി​ക​യ്ക്ക് ഒ​മ്പ​തും ആ​ര്യ​ന് ആ​റു​വ​യ​സു​മാ​ണ്. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ല്‍ കു​ടും​ബം ബീ​ച്ചി​ലെ​ത്താ​റു​ള്ള​താ​യി ദീ​പ​ക് പ​റ​ഞ്ഞു. ശാ​ന്ത​കു​മാ​രി മാ​താ​വും ദീ​പാ​കു​മാ​രി സ​ഹോ​ദ​രി​യു​മാ​ണ്.