വി​ള​പ്പി​ലി​ൽ പ​നി ബാ​ധി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Monday, December 10, 2018 2:04 AM IST
കാ​ട്ടാ​ക്ക​ട : പ​നി ബാ​ധി​ച്ച് വി​ള​പ്പി​ലി​ൽ ഒ​രേ ദി​വ​സം ര​ണ്ടു​പേ​ർ മ​രി​ച്ചു. പേ​യാ​ട് കാ​ട്ടു​വി​ള ക​ല്ലു​വ​ര​മ്പ് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ച​ന്ദ്ര​ൻ -വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദേ​വ​കു​മാ​ർ (37), മു​ള​യ​റ കാ​ർ​ത്തി​ക​യി​ൽ മ​ധു​സൂ​ദ​ന​ൻ പി​ള്ള - വ​ത്സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​പി​ൻ (32) എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​ന്നി​നാ​ണ് വി​പി​നെ പ​നി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് മ​രി​ച്ച​ത്. ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബേ​ബി​ശ്രീ ഏ​ക​സ​ഹോ​ദ​രി​യാ​ണ്. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ദേ​വ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ച്ച് 1 എ​ൻ 1 പ​രി​ശോ​ധ​ന​യ്ക്ക് ഇ​യാ​ളു​ടെ അ​ന്ത​രി​ക സ്ര​വം വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രോ​ഗം ഗു​രു​ത​ര​മാ​യി. രാ​ത്രി 10ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വി​ള​പ്പി​ൽ​ശാ​ല മ​ഹാ​ത്മ​ജി ബ​ഡ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ദേ​വ​കു​മാ​ർ. ഇ​തേ സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​കു​മാ​ർ, ന​ഗ​ര​സ​ഭ​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി സ​ന്ധ്യ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ 11ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്‌​ക​രി​ച്ചു.