വ​യ​നാ​ട്ടി​ലെ 154 കു​ടും​ബ​ങ്ങ​ൾ​ക്കു പു​തു​വ​ത്സ​രസ​മ്മാ​ന​വു​മാ​യി ടി​എ​സ്എ​സ്എ​സ്
Thursday, January 10, 2019 1:31 AM IST
മാ​ന​ന്ത​വാ​ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) പ്ര​ള​യ​ത്തി​ന്‍റെ​യും മ​ഴ​ക്കെ​ടു​തി​യു​ടെ​യും ദു​രി​ത​ത്തി​ൽ​പ്പെ​ട്ട 154 കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​പു​തു​വ​ർ​ഷ​ത്തി​ൽ സാ​ന്ത്വ​ന​മാ​യി മാ​റി. വ​യ​നാ​ട്ടി​ലെ പ​ള്ളി​ക്കു​ന്ന് ഗ്രാ​മ​ത്തി​ലെ 104 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ടു​ക​ളെ​യും 50 കു​ടും​ബ​ങ്ങ​ൾ​ക്ക് 250 കോ​ഴി​ക​ളെ​യും ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. മ​ല​ബാ​റി, ജ​മ്നാ​പ്യാ​രി എ​ന്നീ ഇ​ന​ത്തി​ൽ​പെ​ട്ട ആ​ടു​ക​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ വ​രു​മാ​ന വ​ർ​ധ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി ഈ ​കു​ടും​ബ​ങ്ങ​ളെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​ശ്വാ​സി​ക​ളു​ടെ സ്നേ​ഹ​വും നി​ങ്ങ​ളോ​ടൊ​പ്പം ഞ​ങ്ങ​ൾ ഉ​ണ്ടെ​ന്നു​ള്ള ഉ​റ​പ്പു​മാ​ണ് ഈ ​പു​ണ്യ​ക​ർ​മ​ത്തി​ന്‍റെ പി​ന്നി​ലു​ള്ള​തെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. അ​തി​രൂ​പ​ത​യു​ടെ ഈ ​ന​ല്ല കാ​രു​ണ്യപ്ര​വൃ​​ത്തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ അ​റി​യി​ച്ചു.

ഈ ​വ​രു​മാ​ന വ​ർ​ധ​നപ​ദ്ധ​തി സ​മ്മേ​ള​നം ടി​എ​സ്എ​സ്എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​ക്കു​ന്ന് ഗ്രാ​മ​വാ​സി​ക​ളി​ൽ ആ​ടു​ക​ളെ ല​ഭി​ച്ച 104 കു​ടും​ബ​ങ്ങ​ളോ​ട് ഇ​തി​ന്‍റെ ഓ​രോ കു​ഞ്ഞു​ങ്ങ​ളെ അ​ടു​ത്ത 104 കു​ടും​ബ​ങ്ങ​ൾ​ക്ക് കൊ​ടു​ത്തു​കൊ​ണ്ട് പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ മു​ഖ​മാ​യി എ​ല്ലാ​വ​രും മാ​റ​ണ​മെ​ന്നും എ​ല്ലാ​വ​രും അ​തി​നാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ നി​ർ​ദേ​ശി​ച്ചു. കോ​ഴി​ക്കോ​ട് ജീ​വ​ന സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ഫ്ര​ണ്ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ടി​എ​സ്എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ണ്ണി മ​ഞ്ഞ​ക്കു​ന്നേ​ൽ പ​ങ്കെ​ടു​ത്തു. പ​ള്ളി​ക്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഈ ​കാ​രു​ണ്യപ്ര​വൃ​ത്തി​യി​ലൂ​ടെ വ​യ​നാ​ട്ടി​ലെ 154കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യ ത​ല​ശേ​രി അ​തി​രൂ​പ​ത​യോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.