കൊ​ള​വ​ല്ലൂ​രി​ൽ വീ​ണ്ടും ബോം​ബു​ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി
Thursday, January 10, 2019 1:31 AM IST
പാ​നൂ​ർ: കൊ​ള​വ​ല്ലൂ​രി​ൽ വീ​ണ്ടും ബോം​ബു​ക​ളും ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി. മൂ​ന്നു നാ​ട​ൻ ബോം​ബ്, ഒ​രു സ്റ്റീ​ൽ ബോം​ബ്, ര​ണ്ട് വാ​ൾ, സ്റ്റീ​ൽ പൈ​പ്പു​ക​ൾ എ​ന്നി​വ​യാ​ണു പി​ടി​കൂ​ടി​യ​ത്. ഉ​തു​ക്കു​മ്മ​ൽ പാ​ലോ​ള്ള​തി​ൽ മു​ത്ത​പ്പ​ൻ മ​ടപ്പു​ര​യു​ടെ സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ത​ല​ശേ​രി എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണു റെ​യ്ഡ് ന​ട​ന്ന​ത്.

കൊ​ള​വ​ല്ലൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ബി.​രാ​ജ​ഗോ​പാ​ൽ, എ​എ​സ്ഐ നാ​രാ​യ​ണ​ൻ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഗി​രീ​ഷ്, അ​ഷ്റ​ഫ്, ബൈ​ജു, സ​ച്ചി​ൻ, ശ്രീ​ജി​ത്ത്, പ്ര​ത്യു​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും മേ​ഖ​ല​യി​ൽ റെ​യ്ഡ് തു​ട​രും. ക​ഴി​ഞ്ഞ ദി​വ​സം ചേ​രി​ക്ക​ലി​ൽ ന​ട​ന്ന റെ​യ്ഡി​ൽ 18 നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.