ആ​ടാം​പാ​റ ഒ​ന്നാം​പാ​ല​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം
Thursday, January 10, 2019 1:31 AM IST
ശ്രീ​ക​ണ്ഠ​പു​രം: ആ​ടാം​പാ​റ ഒ​ന്നാം​പാ​ല​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പു​വാ​ശേ​രി മ​ത്താ​യി, കേ​ഴൂ​ർ ജോ​സ്, പൂ​വാ​ശേ​രി കു​ട്ടാ​യി, മ​റ്റ​ത്ത​നാ​നി​ൽ ജ​യ്സ​ൺ എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. 500 ഓ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ, തെ​ങ്ങ്, ക​മു​ക്, റ​ബ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ ഏ​ഴ് ആ​ന​ക​ൾ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ശ​ബ്ദ​മു​ണ്ടാ​ക്കു​ക​യും മ​റ്റും ചെ​യ്ത​തോ​ടെ ആ​ന​ക്കൂ​ട്ടം വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ആ​ന​ക​ൾ ഒ​രു കി​ലോ​മീ​റ്റ​റോ​ളം മാ​റി വ​ന​ത്തി​ൽ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​നം വ​കു​പ്പ്, റാ​പ്പി​ഡ് ഫോ​ഴ്സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.