കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമാസം 42667 യാത്രക്കാർ
Thursday, January 10, 2019 1:31 AM IST
മ​ട്ട​ന്നൂ​ർ: പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ആ​ദ്യ മാ​സം ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത് 42667 പേ​ർ. ഇ​തി​ൽ 10193 അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ക​യും 10942 യാ​ത്രി​ക​ർ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു. ആ​ഭ്യ​ന്ത​ര യാ​ത്രി​ക​രാ​ക​ട്ടെ പു​റ​പ്പെ​ട്ട​ത് 10545 പേ​രും എ​ത്തി​ച്ചേ​ർ​ന്ന​തു 10987പേ​രു​മാ​ണ്.

ഡി​സം​ബ​ർ ഒ​മ്പ​ത് മു​ത​ൽ ജ​നു​വ​രി എ​ട്ടു വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 61 അ​ന്ത​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും 62 അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ക​യും ചെ​യ്തു. ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് യ​ഥാ​ക്ര​മം 81ഉം 82 ​ഉം ആ​ണ്.

യാ​ത്ര​ക്കാ​രി​ൽ നി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നും ഊ​ഷ്മ​ള​മാ​യ പ്ര​തി​ക​ര​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് ല​ഭി​ക്കു​ന്ന​തെ​ന്ന് കി​യാ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ളം കാ​ണാ​നും ദി​വ​സേ​ന നി​ര​വ​ധി പേ​രെ​ത്തു​ന്നു​ണ്ട്. ദി​വ​സേ​ന 10 സ​ർ​വീ​സു​ക​ളാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് ഇ​പ്പോ​ഴു​ള്ള​ത് . ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​ത് ഇ​ര​ട്ടി​യാ​യി മാ​റും.

വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഗ​ൾ​ഫ്‌ രാ​ജ്യ​ങ്ങ​ളി​ലും കൂ​ടാ​തെ സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ബാ​ങ്കോ​ക്, കൊ​ളം​ബോ, മാ​ലി​ദ്വീ​പ് എ​ന്നീ സ​ർ​വീ​സു​ക​ളും തു​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്ന് കി​യാ​ൽ എം​ഡി വി. ​തു​ള​സി​ദാ​സ്‌ അ​റി​യി​ച്ചു. ഇ​തു​വ​രെ പ്ര​തീ​ക്ഷ​നി​ർ​ഭ​ര​മാ​യ സ​ഹ​ക​ര​ണ​മാ​ണ്‌ യാ​ത്ര​ക്കാ​രി​ൽ നി​ന്നും നാ​ട്ടു​കാ​രി​ൽ നി​ന്നും മ​റ്റെ​ല്ലാ അ​ഭ്യു​ദ​യാ​കാം​ക്ഷി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച​തെ​ന്നും തു​ട​ർ​ന്നും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ൻ​പ​തി​നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വി​മാ​ന​ത്താ​വ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഡി​സം​ബ​ർ 31 നു ​മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് ആ​ദ്യ​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.