സ​ന്പൂ​ർ​ണ ഉ​ദ്ഘാ​ട​നം കാ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി
Friday, January 11, 2019 10:13 PM IST
വി.​പ്ര​ശോ​ഭ്

മ​ണ്ണാ​ർ​ക്കാ​ട്: സ​ന്പൂ​ർ​ണ ഉ​ദ്ഘാ​ട​ന​ത്തി​നു കാ​തോ​ർ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി. 1980-ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​രാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. എ​ന്നാ​ൽ 33 വ​ർ​ഷ​മാ​യി​ട്ടും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രു​ക​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട്, കാ​രാ​കു​റി​ശി, ക​രി​ന്പ, ത​ച്ച​ന്പാ​റ, കു​മ​രം​പു​ത്തൂ​ർ, തെ​ങ്ക​ര, ത​ച്ച​നാ​ട്ടു​ക​ര, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ ക​ട​ന്പ​ഴി​പ്പു​റം, കൃ​ഷ്ണ​പു​രം, പൂ​ക്കോ​ട്ടു​കാ​വ്, ക​രി​ന്പു​ഴ, വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്കം​കു​റി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ സാ​വാ​ധ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ​ണി​ക​ൾ​ക്കു വേ​ഗ​ത​യേ​റി. തു​ട​ർ​ന്ന് 1980 ഒ​ക്ടോ​ബ​ർ 18ന് ​ഭാ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ന്നു. ച​ട​ങ്ങി​ൽ ജ​ല​സേ​ച​ന​മ​ന്ത്രി ഡോ. ​എ.​സു​ബ്ബ​റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്നാ​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും ല​ക്ഷ്യം കാ​ണാ​തെ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ പ​ദ്ധ​തി നി​ല​കൊ​ള്ളു​ക​യാ​ണ്. 1960-62 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ​ത്. പ​ത്തു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

നി​ല​വി​ൽ 33 വ​ർ​ഷ​മാ​കു​ന്പോ​ൾ പ​ദ്ധ​തി​ക്കാ​യി നൂ​റു​കോ​ടി​യി​ലേ​റെ രൂ​പ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ചെ​ല​വ​ഴി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, കാ​രാ​കു​റി​ശി, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക ത​ള​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി.

ഡാ​മി​ലെ വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ വ​ലി​യ ക​നാ​ൽ ശൃം​ഖ​ല​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ​യും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പ​റ​ന്പു​ക​ളി​ലൂ​ടെ​യും വ​ലി​യ ക​നാ​ലു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. ക​നാ​ൽ നി​ർ​മി​ച്ച​തു​മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ത്തി​ന്‍റെ അ​ള​വ് വ്യാ​പ​ക​മാ​യി കു​റ​യു​ക​യും ചെ​യ്തു.

കാ​ർ​ഷി​ക വ​ള​ർ​ച്ച​യ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ ക​നാ​ൽ കാ​ർ​ഷി​ക ത​ള​ർ​ച്ച​യ്ക്കും ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ അ​ള​വു കു​റ​യു​ക​യും ചെ​യ്ത​തോ​ടെ നെ​ൽ​കൃ​ഷി ചെ​യ്യാ​നും ക​ഴി​യാ​താ​യി. ഇ​തേ​തു​ട​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ൾ, റ​ബ​ർ, തെ​ങ്ങ് മു​ത​ലാ​യ നാ​ണ്യ​വി​ള​ക​ൾ​ക്കാ​യി വ​ഴി​മാ​റി.

വെ​ള്ള​ത്തി​ന്‍റെ കു​റ​വു​മൂ​ലം പ​ന്പിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി നെ​ൽ​കൃ​ഷി ചെ​യ്യാ​മെ​ന്ന് ക​രു​തി​യ​വ​ർ​ക്കും തെ​റ്റി. സ​ർ​ക്കാ​ർ അ​തി​നും അ​നു​മ​തി ന​ല്കി​യി​ല്ല.ഓ​രോ​വ​ർ​ഷ​വും ഡാ​മി​ന്‍റെ​യും ക​നാ​ലു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ക​നാ​ലു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലും വ്യാ​പ​ക അ​പാ​ക​ത​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ​നി​ന്നും ഒ​റ്റ​പ്പാ​ലം മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന വ​ല​തു​ക​നാ​ലും തെ​ങ്ക​ര മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ഇ​ട​തു​ക​നാ​ലു​മാ​ണു​ള്ള​ത്.

വ​ല​തു​ക​നാ​ലി​ന് നാ​ല്പ​തും ഇ​ട​തു​ക​നാ​ലി​ന് 15 കി​ലോ​മീ​റ്റ​റും നീ​ള​മു​ണ്ട്. 28 മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മാ​ണ് നി​ർ​മി​ച്ച​തെ​ങ്കി​ലും ഇ​ന്ന് 25 മീ​റ്റ​ർ വെ​ള്ളം സ​ഭ​രി​ക്കാ​നു​ള്ള അ​നു​മ​തി മാ​ത്ര​മേ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നു​ള്ളൂ. ഇ​തി​നു പു​റ​മെ അ​ടി​ത്ത​ട്ടി​ൽ ചെ​റി​യ​തോ​തി​ൽ ചോ​ർ​ച്ച​യു​മു​ണ്ട്.

കേ​ന്ദ്ര​ഫ​ണ്ടാ​യ മു​പ്പ​തു​കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ദ്പ​ദ്ധ​തി​ക്ക് ഇ​പ്പോ​ൾ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. ഇ​തു കൂ​ടി ക​ഴി​യു​ന്ന​തോ​ടെ സ​ന്പൂ​ർ​ണ ഉ​ദ്ഘാ​ട​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഈ ​മു​പ്പ​തു​കോ​ടി രൂ​പ​കൊ​ണ്ടും പൂ​ർ​ണ​മാ​കി​ല്ല. നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ സ​ന്പൂ​ർ​ണ വി​ക​സ​ന​ത്തി​ന് ഇ​രു​ന്നൂ​റു​കോ​ടി​യു​ടെ സ​മ​ഗ്ര​പ​ദ്ധ​തി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ചോ​ർ​ച്ച​ത​ട​യ​ൽ, ഭാ​ഗി​ക​മാ​യി ചെ​ളി​നീ​ക്കം ചെ​യ്യ​ൽ, റോ​ഡ് ടാ​റിം​ഗ്, ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.