മാ​ലി​ന്യം ഒ​ഴു​ക്കി​യ കേ​സ്സി​ൽ അ​റ​സ്റ്റി​ൽ
Friday, January 11, 2019 10:15 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റാ​ശ്ശേ​രി പ​തി​നേ​ഴാം വാ​ർ​ഡി​ലെ പ​നാം​കു​ന്ന് തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ കേ​സ്സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി.​ആ​ലി​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ബ്ദു​ൽ ഖാ​ദ​ർ(35)​ത​ച്ച​ൻ​കു​ന്ന​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​മീം (28)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് ക​രി​ന്പു​ഴ,ത​ച്ച​നാ​ട്ടു​കാ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മു​റി​യ​ങ്ക​ണ്ണി ഭാ​ഗ​ത്തെ പാ​ല​ത്തി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഐ.​പി.​സി 269,120 ഇ ​വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​രു​വ​ർ​ക്കു​മെ​തി​രെ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് കേ​സ്സെ​ടു​ത്തു.​ഇ​വ​രി​ൽ നി​ന്നും മി​നി ടാ​ങ്ക​ർ ലോ​റി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​

ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്സെ​ടു​ത്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ,ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി,സെ​ക്ര​ട്ട​റി,ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.