ഓ​ക്സി​ജ​ൻ സി​സ്റ്റം കൈ​മാ​റി
Friday, January 11, 2019 10:15 PM IST
ഒ​റ്റ​പ്പാ​ലം: ഓ​ക്സി​ജ​ൻ സി​സ്റ്റ​വും ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും ന​ല്കി നന്മ ​കാ​ശാ​മു​ക്ക് ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ജീ​വ​കാ​രു​ണ്യ സാം​സ​കാ​രി​ക പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ല്ക്കാ​തെ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ ഗു​രു​നി​ല​യം വീ​ട്ടി​ൽ പ്ര​ണ​വി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് നന്മ ​കാ​ശാ​മു​ക്ക് പു​തു​വ​ർ​ഷ പു​ല​രി​യി​ൽ ഓ​ക്സി​ജ​ൻ സി​സ്റ്റം ന​ല്കി​യ​ത്.