ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ സ​ന്ദേ​ശ​യാ​ത്ര
Friday, January 11, 2019 10:15 PM IST
പാലക്കാട്: കേ​ര​ള നി​യ​മ​സ​ഭ​യും സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ-​ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ജി​ല്ല​യി​ൽ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഇ​ത് സം​ബ​ന്ധി​ച്ച ജി​ല്ലാ സം​ഘാ​ട​ക സ​മി​തി യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

14 ന് ​മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് 24 ന് ​വെ​ങ്ങ​ന്നൂ​രി​ൽ സ​മാ​പി​ക്കു​ന്ന വാ​ഹ​ന​ജാ​ഥ​യ്ക്ക് പാ​ല​ക്കാ​ട്ട് 18 വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ണ്ണാ​ർ​ക്കാ​ട് ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കും. 19 രാ​വി​ലെ 9.30 ന് ​പാ​ല​ക്കാ​ട് ടൗ​ണി​ലും ഉ​ച്ച​യ്ക്ക് 11.30 നും ​ആ​ല​ത്തൂ​രി​ലു​മാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ക.

ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക, സാ​ക്ഷ​ര​താ പ​രി​പാ​ടി​യി​ൽ ജ​ന​ങ്ങ​ളെ പ​ങ്കാ​ളി​യാ​ക്കു​ക എ​ന്നി​വ​യാ​ണ് സ​ന്ദേ​ശ​യാ​ത്ര ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​റും ജി​ല്ലാ സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ പി.​എം.​അ​ബ്ദു​ൾ ക​രീം, സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി. പാ​ർ​വ്വ​തി, ബ്ലോ​ക്ത​ല പ്രേ​ര​ക്മാ​ർ പ​ങ്കെ​ടു​ത്തു.