ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി രാ​ജാ​ക്കാ​ട്
Saturday, January 12, 2019 10:32 PM IST
രാ​ജാ​ക്കാ​ട്: ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ഫ​യ​ലി​ൽ ഉ​റ​ങ്ങു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി രാ​ജാ​ക്കാ​ട് ടൗ​ണ്‍. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യ​ട​ക്കം അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ടൗ​ണി​ലൂ​ടെ കാ​ൽ​ന​ട​യാ​യി​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

രാ​ജാ​ക്കാ​ട്ടെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഗാ​താ​ഗ​ത​ക്കു​രു​ക്ക്. ടൗ​ണി​ൽ റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.

ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​മാ​സം മു​ന്പ് ട്രാ​ഫി​ക് ക​മ്മി​റ്റി യോ​ഗം​ചേ​രു​ക​യും വ്യാ​പാ​രി​ക​ളു​ടെ അ​ട​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ക​ട​ക​ൾ​ക്കു​മു​ന്പി​ൽ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ലെ​ന്നും സ്വ​കാ​ര്യ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട​തി​നു​ശേ​ഷം ഓ​രോ സ്റ്റോ​പ്പി​ലും അ​ഞ്ചു​മി​നി​റ്റി​ൽ കൂ​ടു​ത​ൽ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ലെ​ന്നും തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കേ​റി​യ രാ​ജാ​ക്കാ​ട് ഗ​വ. സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത​ട​ക്കം സ്വ​കാ​ര്യ ബ​സു​ക​ൾ 15 മി​നി​റ്റി​ൽ കൂ​ടു​ത​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന​തു​കൊ​ണ്ട് ഒ​രു​വാ​ഹ​ന​ത്തി​നു​പോ​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ്കൂ​ൾ കു​ട്ടി​ക​ളെ​ത്തു​ന്ന രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 10 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ അ​ഞ്ചു​വ​രെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. ഗ​താ​ഗ​ത​കു​രു​ക്കു​മൂ​ലം സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള ര​ണ്ടു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ​പെ​ടു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ന്പി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​തു​മൂ​ലം ക​ട​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത് വ്യാ​പാ​ര​മേ​ഖ​ല​യേ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.