ഖേ​ലോ ഇ​ന്ത്യ​യി​ലും തി​ള​ങ്ങി നെ​ടു​ങ്ക​ണ്ടം
Saturday, January 12, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: പൂ​നെ​യി​ൽ ന​ട​ന്നു​വ​രു​ന്ന ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ജൂ​ഡോ​യി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി അ​ഭി​മാ​ന​മാ​യി. നെ​ടു​ങ്ക​ണ്ടം ന​ട​യി​ൽ​ത​റ​യി​ൽ രാ​ഹു​ൽ ഗോ​പി​യാ​ണ് ഫൈ​ന​ലി​ൽ ഡ​ൽ​ഹി​യോ​ട് ഏ​റ്റു​മു​ട്ടി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഖേ​ലോ ഇ​ന്ത്യ​യി​ൽ ജി​ല്ല​ക്ക് മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്. 21 വ​യ​സി​ൽ താ​ഴെ​യു​ള്ള 55 കി​ലോ​ഗ്രാം താ​ഴെ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​യി​ന​ത്തി​ലാ​ണ് രാ​ഹു​ൽ മ​ത്സ​രി​ച്ച​ത്.
മ​ഹാ​ത്മ​ഗാ​ന്ധി യൂ​ണി​വ​ഴ്സി​റ്റി​യു​ടെ ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ജൂ​ഡോ, റ​സ​ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​ര​ത്തി​ലി​റ​ങ്ങി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​കാ​ലം​വ​രെ നെ​ടു​ങ്ക​ണ്ടം അ​ക്കാ​ദ​മി​യി​ൽ സൈ​ജു ചെ​റി​യാ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് സ്പോ​ർ​ട്ട്സ്് അ​ക്കാ​ദ​മി​യി​ൽ ജെ.​ആ​ർ. രാ​ജേ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ജൂ​ഡോ പ​രി​ശീ​ല​നം.