തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ സ​ന്നി​ധാ​ന​ത്ത് ‌
Saturday, January 12, 2019 11:00 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ നാ​ളെ മ​ക​ര വി​ള​ക്ക്. പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ തെ​ളി​യു​ന്ന ജ്യോ​തി​യും തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​ത​നാ​യ അ​യ്യ​പ്പ​ന് ന​ട​ത്തു​ന്ന ദീ​പാ​രാ​ധ​ന​യും മ​ക​ര സം​ക്ര​മ​പൂ​ജ​യും നാ​ളെ വൈ​കു​ന്നേ​ര​ത്തെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളാ​കും.
മ​ക​ര ജ്യോ​തി ദ​ർ​ശ​ന​ത്തി​ന് ആ​യി​ര​ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​ർ മ​ല ക​യ​റു​ക​യാ​ണ്. ഇ​ന്ന് പ​മ്പാ സ​ദ്യ​ക്കും പ​മ്പാ വി​ള​ക്കി​നു​മാ​യി നി​ര​വ​ധി അ​യ്യ​പ്പ ഭ​ക്ത​ർ പ​മ്പ​യി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഇ​വ​ർ പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ച്ചു ഇ​ന്ന് മ​ല ക​യ​റും. മ​ക​ര വി​ള​ക്കി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ശു​ദ്ധി ക​ല​ശം ആ​രം​ഭി​ച്ചു. ‌
അതിനിടെ വ​ലി​യ​കോ​യി​ക്ക​ല്‍ ധ​ര്‍​മ്മ​ശാ​സ്താ​ക്ഷോ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട തി​ര​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ നാ​ളെ തി​രു​വാ​ഭ​ര​ണ​പാ​ത വ​ഴി വ​ലി​യാ​ന​വ​ട്ട​വും ചെ​റി​യാ​ന​വ​ട്ട​വും ക​ട​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ശ​രം​കു​ത്തി​യി​ലെ​ത്തും.
അ​വി​ടെ​നി​ന്ന് ദേ​വ​സ്വം​ബോ​ര്‍​ഡ് ആ​ചാ​ര​പൂ​ര്‍​വ്വം തി​രു​വാ​ഭ​ര​ണം സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും.
എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ്‌​കു​മാ​ര്‍ ഉ​ള്‍​പ്പെടെ​യു​ള്ള ദേ​വ​സ്വം​ബോ​ര്‍​ഡ് നി​യോ​ഗി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ശ​രം​കു​ത്തി​യി​ല്‍ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര സ്വീ​ക​രി​ച്ച് ആ​ന​യി​ക്കു​ക. തി​രു​വാ​ഭ​ര​ണ​പേ​ട​കം പ​തി​നെ​ട്ടാം​പ​ടി​ക്ക് മു​ക​ളി​ല്‍ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍, ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ശ​ങ്ക​ര​ദാ​സ്, എ​ന്‍. വി​ജ​യ​കു​മാ​ര്‍, ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജ​സ്റ്റീസ് പി.​ആ​ര്‍. രാ​മ​ന്‍, എ​സ്. സി​രി​ജ​ഗ​ന്‍, ഡി​ജി​പി എ. ​ഹേ​മ​ച​ന്ദ്ര​ന്‍, ദേ​വ​സ്വം​ബോ​ര്‍​ഡ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​ര​ിക്കും. ശ്രീ​കോ​വി​ലേ​ക്ക് ആ​ചാ​ര​പൂ​ര്‍​വം ആ​ന​യി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ പേ​ട​കം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രും മേ​ല്‍​ശാ​ന്തി വി.​എ​ന്‍. വാ​സു​ദേ​വ​ന്‍ ന​ന്വൂ​തി​രി​യും ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ​സ്വാ​മി​ക്ക് ചാ​ര്‍​ത്തും. ‌