പ​മ്പ ഹി​ല്‍​ടോ​പ്പ് വ്യൂ ​പോ​യി​ന്‍റി​ലേ​ക്ക് ക​യ​റു​ന്ന​ത് നി​രോ​ധി​ച്ചു ‌‌
Saturday, January 12, 2019 11:00 PM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പ​ക​ട​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി തീ​ര്‍​ഥാ​ട​ക​ര്‍ പ​മ്പാ ഹി​ല്‍​ടോ​പ്പ് വ്യൂ ​പോ​യി​ന്‍റി​ലേ​ക്ക് ക​യ​റു​ന്ന​ത് നി​രോ​ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
പോ​ലീ​സ് പ​മ്പാ ഹി​ല്‍​ടോ​പ്പി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ ക​യ​റാ​തി​രി​ക്കു​ന്ന​തി​ന് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.ഹി​ല്‍​ടോ​പ്പ് മു​ത​ല്‍ ഹി​ല്‍​ടോ​പ്പ് വ്യൂ ​പോ​യി​ന്‍റ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ നാ​ല് ഘ​ട്ട​ങ്ങ​ളാ​യി തു​റ​ക്കാ​വു​ന്ന​തും അ​ട​യ്ക്കാ​വു​ന്ന​തു​മാ​യ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണം. യൂ​ടേ​ണ്‍ മു​ത​ല്‍ ഹി​ല്‍​ടോ​പ്പ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങാ​വു​ന്ന വ​ശ​ങ്ങ​ളി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​നാ​യി ശ​ക്തി​യു​ള്ള ബാ​രി​ക്കേ​ഡു​ക​ള്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.യൂ​ടേ​ണ്‍ മു​ത​ല്‍ ഹി​ല്‍​ടോ​പ്പ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ള​ക്ക് കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ത്രി​വേ​ണി മു​ത​ല്‍ ഹി​ല്‍​ടോ​പ്പ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ വൈ​ദ്യു​ത സം​ഘ​ത്തേ​യും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ അ​ഗ്‌​നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​ത്തേ​യും പോ​ലീ​സ് സേ​ന​യേ​യും നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.‌