അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ തിരുവാഭരണ ഘോ​ഷ​യാ​ത്ര​യ്ക്ക് സു​ഗ​മ​മാ​യ തു​ട​ക്കം ‌‌
Saturday, January 12, 2019 11:00 PM IST
പ​ന്ത​ളം: ഏ​റെ അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, ഘോ​ഷ​യാ​ത്ര സു​ഗ​മ​മാ​യി തു​ട​ങ്ങാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ് സേ​ന.

തി​രു​വാ​ഭ​ര​ണ പേ​ട​ക​വാ​ഹ​ക സം​ഘാം​ഗ​ങ്ങ​ൾ​ക്ക് പാ​സ് ന​ല്കു​ന്ന വി​ഷ​യ​ത്തി​ൽ ഘോ​ഷ​യാ​ത്രാ ദി​ന​ത്ത​ലേ​ന്നും വ​ലി​യ ത​ർ​ക്ക​മാ​ണു​ണ്ടാ​യ​ത്. ക്ലി​യ​റ​ൻ​സ് രേ​ഖ ന​ല്കു​ന്ന​തി​ൽ പോ​ലീ​സ് കാ​ർ​ക്ക​ശ്യം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

പ​ന്ത​ളം കൊ​ട്ടാ​ര​വും പോ​ലീ​സും ത​മ്മി​ൽ കൊ​ന്പു​കോ​ർ​ക്കു​ന്ന ഘ​ട്ടം വ​രെ ഈ ​വി​ഷ​യ​മെ​ത്തി​യി​രു​ന്നു.

ഒ​രു പ​രി​ധി വ​രെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും പൊ​തു പാ​സു​ക​ളു​ടെ വി​ത​ര​ണ​വും പി​ന്നീ​ട് പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു പ​ന്ത​ളം.

കൊ​ട്ടാ​ര​വും സ​ർ​ക്കാ​രും പ​ല ത​വ​ണ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ വാ​ഗ്വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ത്. തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ കി​ട്ടു​മോ​യെ​ന്ന ത​ര​ത്തി​ൽ പോ​ലും കൊ​ട്ടാ​രം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി​യാ​ണ് കൊ​ട്ടാ​ര​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ച​ത്.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല നീ​ക്ക​ങ്ങ​ൾ​ക്കും വേ​ദി​യാ​യ പ​ന്ത​ള​ത്ത്, വ​ലി​യ ജ​ന​ക്കൂ​ട്ടം സം​ഗ​മി​ക്കു​ന്ന ഘോ​ഷ​യാ​ത്രാ ച​ട​ങ്ങ് സു​ഗ​മ​മാ​യി ന​ട​ത്താ​നാ​യ​തി​ന്‍റെ ആ​ശ്വാ​സം പോ​ലീ​സി​നു​ണ്ട്.

തി​രു​വാ​ഭ​ര​ണ ദ​ർ​ശ​ന​ത്തി​ന് നീ​ണ്ട നി​ര ‌

‌പ​ന്ത​ളം: ഘോ​ഷ​യാ​ത്രാ ദി​ന​ത്തി​ലും തി​രു​വാ​ഭ​ര​ണ ദ​ർ​ശ​ന​ത്തി​ന് പ​ന്ത​ള​ത്ത് വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ, 4.30നാ​ണ് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ശ്രാ​ന്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ നി​ന്നും വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​ത്.

തു​ട​ർ​ന്ന് ന​ട തു​റ​ന്ന​പ്പോ​ൾ മു​ത​ൽ ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ളെ​ത്തി. ഉ​ച്ച​യ്ക്ക് 12ന്, ​പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കാ​യി ന​ട അ​ട​യ്ക്കു​ന്പോ​ൾ വ​രെ​യും നീ​ണ്ട നി​ര കാ​ണ​പ്പെ​ട്ടു.

എ​ന്നാ​ൽ, മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​ഞ്ഞെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. കു​ള​ന​ട ദേ​വീ ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​ര​ണ​ത്തി​നും അ​ന്ന​ദാ​ന​ത്തി​നും വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

വ​ലി​യ കോ​യി​ക്ക​ൽ ക്ഷേ​ത്രോ​പ​ദേ​ശ​ക​സ​മി​തി, ദേ​വ​സ്വം ബോ​ർ​ഡ്, പ​ന്ത​ളം ന​ഗ​ര​സ​ഭ, അ​യ്യ​പ്പ​സേ​വാ സം​ഘം തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു. ‌‌