നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടോ​​റ​​സ് ലോ​​റി ത​​നി​​യെ ഉ​​രു​​ണ്ട് മ​​തി​​ലി​​ലി​​ടി​​ച്ചു
Saturday, January 12, 2019 11:41 PM IST
കു​​റു​​പ്പ​​ന്ത​​റ: റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടോ​​റ​​സ് ലോ​​റി ത​​നി​​യെ ഉ​​രു​​ണ്ട് റോ​​ഡ​​രി​​കി​​ലെ മ​​തി​​ൽ ത​​ക​​ർ​​ത്തു.

എ​​തി​​രെ വാ​​ഹ​​ന​​ങ്ങ​​ൾ വ​​രാ​​തി​​രു​​ന്ന​​തും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ ഈ ​​ഭാ​​ഗ​​ത്ത് ഇ​​ല്ലാ​​തി​​രു​​ന്ന​​തും വ​​ൻ അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി. കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30 ഓ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. കൂ​​ത്താ​​ട്ടു​​കു​​ള​​ത്ത് നി​​ന്നും ചേ​​ർ​​ത്ത​​ല​​യി​​ലേ​​ക്കു ക​​രി​​ങ്ക​​ല്ലു​​മാ​​യി പോ​​വു​​ക​​യാ​​യി​​രു​​ന്ന ടോ​​റ​​സ് ലോ​​റി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്.

ട്രെ​​യി​​ൻ ക​​ട​​ന്നു പോ​​കു​​ന്ന​​തി​​നാ​​യി ഗേ​​റ്റ് അ​​ട​​ച്ചി​​ട്ടി​​രു​​ന്ന സ​​മ​​യ​​ത്താ​​ണ് സം​​ഭ​​വം ഉ​​ണ്ടാ​​യ​​ത്. ഡ്രൈ​​വ​​റും സ​​ഹാ​​യി​​യും ലോ​​റി നി​​ർ​​ത്തി​​യി​​ട്ട ശേ​​ഷം സ​​മീ​​പ​​ത്തെ ക​​ട​​യി​​ൽ ചാ​​യ കു​​ടി​​ക്കാ​​ൻ പോ​​യ​​പ്പോ​​ളാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഹാ​​ൻ​​ഡ്ബ്രേ​​ക്കി​​ടാ​​തെ പോ​​യ​​താ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​ത്.

ലോ​​റി​​യു​​ടെ മു​​ന്നി​​ലും പി​​ന്നി​​ലു​​മാ​​യി വാ​​ഹ​​ന​​ങ്ങ​​ൾ ക്യൂ​​വാ​​യി​​രു​​ന്നെ​​ങ്കി​​ലും വ​​ത​​ലു​​ഭാ​​ഗ​​ത്തേ​​ക്കു ഉ​​രു​​ണ്ട് നീ​​ങ്ങി​​യ ലോ​​റി മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളി​​ലൊ​​ന്നും ത​​ട്ടാ​​തെ മ​​തി​​ലി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

മ​​തി​​ൽ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. ഗേ​​റ്റ് അ​​ട​​ച്ചി​​ട്ട​​തി​​നാ​​ൽ എ​​തി​​രെ വാ​​ഹ​​ന​​ങ്ങ​​ൾ എ​​ത്താ​​തി​​രു​​ന്ന​​താ​​ണ് വ​​ൻ അ​​പ​​ക​​ട​​മൊ​​ഴി​​വാ​​ക്കി​​യ​​ത്.
ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.