ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Sunday, January 13, 2019 12:32 AM IST
മാ​ന​ന്ത​വാ​ടി: ഡ​യാ​ന ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന 39ാമ​ത് ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ പ്രൈ​സ് മ​ണി ടൂ​ർ​ണ​മെ​ന്‍റ് 28 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു വ​രെ ന​ട​ക്കും. 20 ന് ​മു​ന്പ് ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.അ​ണ്ട​ർ 11, 13, 15, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സിം​ഗി​ൾ​സും ഡ​ബി​ൾ​സും.
സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മെ​ൻ​സ് മാ​സ്റ്റേ​ഴ്സ് (35 വ​യ​സി​നു മു​ക​ളി​ൽ) വെ​റ്റ​റ​ൻ​സ് (45 വ​യ​സി​നു മു​ക​ളി​ൽ) , വി​മ​ൻ​സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. അ​ന്പ​തി​നാ​യി​രം രൂ​പ പ്രൈ​സ് മ​ണി ന​ൽ​കു​ന്ന ജി​ല്ല​യി​ലെ മി​ക​ച്ച ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​ണി​തെ​ന്നും ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സിം​ഗി​ൾ​സ് 300, ഡ​ബി​ൾ​സ് 500 രൂ​പ എ​ൻ​ട്രി ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും.
എ​ൻ​ട്രി​ക​ൾ ഡ​യാ​ന ക്ല​ബ്, മാ​ന​ന്ത​വാ​ടി-​കോ​ഴി​ക്കോ​ട് റോ​ഡി​ലെ ഡ​ന്‍റ​ൽ ക്ലി​നി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447204024, 04935241992 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​സി.​കെ. ര​ഞ്ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ര​മേ​ശ്, ട്ര​ഷ​റ​ർ സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ.​പി.​സി. സ​ജി​ത്ത്, പി.​കെ. വെ​ങ്കി​ട സു​ബ്ര​മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.