പ്ര​തി​ഭാ പു​ര​സ്കാ​ര വി​ത​ര​ണ​വും അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും
Sunday, January 13, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​തി​ഭാ പു​ര​സ്കാ​ര വി​ത​ര​ണ​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും നടത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
34 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന എ​ലി​സ​ബ​ത്ത് ജോ​ർ​ജ്, 29 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന ജോ​യ് സി. ​പി​യൂ​സ്, 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന പി.​ടി. വ​ത്സ, 26 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന എ​ൽ. ഉ​ഷാ​കു​മാ​രി എ​ന്നീ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​രം പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു സ​മ്മാ​നി​ച്ചു. പ​ഠ​ന മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി.​പി. ശോ​ശാ​മ്മ നി​ർ​വ​ഹി​ച്ചു.
അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണം ക​ൽ​പ്പ​റ്റ എ​സ്ഐ ഭാ​സ്ക​ര​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​ടി. സ​ജീ​വ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സു​ന്ദ​ർ​ലാ​ൽ, എം.​എ. അ​നി​ൽ​കു​മാ​ർ, ഗീ​താ ബാ​യി, എം. ​ഷീ​ബ, ര​ജി​ത മോ​ഹ​ൻ, കെ. ​പ്ര​തീ​ഷ്, കെ. ​നാ​സ​ർ, ശ്യാം ​ബാ​ബു, സ​ജി ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.