ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ്നേ​ഹ​ത്ത​ണ​ലാ​യി മി​നി ഭ​വ​ന സ​മു​ച്ച​യം
Sunday, January 13, 2019 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ന്ത്വ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്തു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ. ആ​രും ആ​ശ്ര​യി​ക്കാ​നി​ല്ലാ​ത്ത​വ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ശ്ര​യ​പ​ദ്ധ​തി​യി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ 10 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കാ​ഞ്ഞി​ര​ക്കു​ന്നി​ലെ 50 സെ​ന്‍റ് സ്ഥ​ല​ത്ത് മി​നി ഭ​വ​ന​സ​മു​ച്ച​യ​മൊ​രു​ക്കി പു​ന​ര​ധി​വാ​സം പൂ​ർ​ത്തീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് നാ​ലു ഭ​വ​ന​മ​ട​ങ്ങു​ന്ന മൂ​ന്ന് ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലാ​യി 12 ഭ​വ​ന​ങ്ങ​ളാ​ണ് മി​നി ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലു​ള്ള​ത്. ഒ​രു ബെ​ഡ് റൂം, ​ഹാ​ൾ, അ​ടു​ക്ക​ള, ടോ​യ്‌ലെറ്റ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ള്ള നാ​നൂ​റ് സ്ക്വയ​ർ ഫീ​റ്റാ​ണ് ഒ​രു ഭ​വ​നം. സ്ഥ​ല​ത്തി​ന്‍റെ വി​ല​യ​ട​ക്കം 1.55 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് ന​ഗ​ര​സ​ഭ മി​നി ഭ​വ​ന സ​മു​ച്ച​യം പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​തത്. ഗൃ​ഹ​പ്ര​വേ​ശ​ന​ച​ട​ങ്ങി​ൽ ഹൃ​ദ​യ​ഹാ​രി​യാ​യ ഒ​ന്നാ​യി​രു​ന്നു കാ​ഴ്ച ശേ​ഷി​യി​ല്ലാ​ത്ത ദ​ന്പ​തി​ക​ൾ​ക്ക് ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ മാ​ന​ത്ത് മം​ഗ​ലം താ​മ​ര​ത്ത് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ന്‍റെ മ​ക​ൾ താ​മ​ര​ത്ത് ച​ക്കി​യ്ക്കും ഭ​ർ​ത്താ​വ് ഏ​ലി​യാ​സ് ഇ​ല്ലി​ചാ​ലി​നു​മാ​ണ് ഇ​തോ​ടെ ത​ല ചാ​യ്ക്കാ​ൻ ഒ​രി​ടം ല​ഭി​ച്ച​ത്.

ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ ദാ​ന​വും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ബ്ലൈ​ന്‍റ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ര​വീ​ന്ദ്ര​ൻ മു​ഖ്യ​അ​തി​ഥി​യാ​യി. കെ.​സി മൊ​യ്തീ​ൻ കു​ട്ടി, പ​ത്ത​ത്ത് ആ​രി​ഫ്, ര​തി അ​ല്ല​ക്കാ​ട്ടി​ൽ, കി​ഴി​ശേ​രി മു​സ്ത​ഫ, താ​മ​ര​ത്ത് ഉ​സ്മാ​ൻ, വി.​ര​മേ​ശ​ൻ, എം.​കെ.​ശ്രീ​ധ​ര​ൻ, അ​ലീ​ന മ​റി​യം, ജം​ന​ബി​ൻ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ടി ശോ​ഭ​ന സ്വാ​ഗ​ത​വും കെ.​സു​ന്ദ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.