ച​ന്ത​ക്കു​ന്ന് -ബം​ഗ്ലാ​വ് കു​ന്ന് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 13, 2019 12:37 AM IST
നി​ല​ന്പൂ​ർ: ച​ന്ത​ക്കു​ന്ന് ബം​ഗ്ലാ​വ്കു​ന്ന് റോ​ഡ് പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 4.90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​തെ ഏ​റെ​ക്കാ​ലം ത​ക​ർ​ന്ന​കി​ട​ന്ന റോ​ഡി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​പോ​ലും പ്ര​യാ​സ​ത്തി​ലാ​യ​തോ​ടെ​യാ​ണ് എം​പി ഇ​ട​പെ​ട്ട​ത്. 268 മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് റീ-​ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.
ച​ട​ങ്ങി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി. ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി ഹം​സ, അം​ഗ​ങ്ങ​ളാ​യ അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ്, മു​ജീ​ബ് ദേ​വ​ശ്ശേ​രി, മും​താ​സ് ബാ​ബു, സ​മീ​റാ അ​സീ​സ്, സു​ബൈ​ദ താ​ട്ടാ​ര​ശ്ശേ​രി, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കു​ഞ്ഞാ​ല​ൻ ഹാ​ജി, മു​ജീ​ബ് ഇ​ര​ട്ടി​പ്പി​ലാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.