മാ​ലി​ന്യ മു​ക്ത​ യ​ജ്ഞം സംഘടിപ്പിച്ചു
Sunday, January 13, 2019 12:37 AM IST
നി​ല​ന്പൂ​ർ: മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗും വൈ​റ്റ്ഗാ​ർ​ഡ് ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മാ​ലി​ന്യ മു​ക്ത യ​ജ്ഞം പ​രി​പാ​ടി ഇ​സ്മാ​ഇ​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ഹാ​ബ് ഇ​ണ്ണി അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​ടി.​കു​ഞ്ഞാ​ൻ, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, ഡോ.​ഹ​മീ​ദ,് സ​റീ​ന മു​ഹ​മ്മ​ദാ​ലി, അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ്, പി.​ടി.​റൂ​ണ്‍​സ്ക​ർ, ഷു​ഹൈ​ബ് മു​ത്തു, മു​ജീ​ബ് ദേ​വ​ശേ​രി, ഗി​രീ​ശ​ൻ മോ​ളൂ​ർ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​ർ സംഘടിപ്പിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അം​ബേ​ദ്ക​റും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. മ​ഞ്ഞ​ളാം​കു​ഴി അ​ലി​ എം​എ​ൽ​എയും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ പാ​ർ​ല​മെ​ന്‍റ്റി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം പ്ര​ഫ കെ.​ജി. അ​ഭി​ഷാ​ഷ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൾ എം.​എ​സ് ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​ച്ച്.​എ​സ്ഇ പ്രി​ൻ​സി​പ്പ​ൾ രാ​ജീ​വ് ബോ​സ്, വി.​എം. സു​ന​ന്ദ, അ​ശോ​ക് കു​മാ​ർ, മു​ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.