പാലിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ ലാബുകൾ തുടങ്ങും: മ​ന്ത്രി കെ. ​രാ​ജു
Sunday, January 13, 2019 12:41 AM IST
പേ​രാ​മ്പ്ര: കോ​ഴി ഇ​റ​ച്ചി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രിക്കാനുള്ള പ​ദ്ധ​തി​ക​ൾ സംസ്ഥാനത്ത് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്നും ഇതിന് ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്യണമെന്നും മ​ന്ത്രി കെ. ​രാ​ജു.

പേ​രാ​മ്പ്ര ബ്ലോ​ക്കി​ലെ ചെ​റു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ അ​തി​വേ​ഗം വ​ള​ർ​ച്ച കൈ​വ​രി​ക്കു​വാ​ൻ ഹോ​ർ​മോ​ണു​ക​ൾ കു​ത്തി​വെ​യ്ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കും.

വി​ഷാം​ശ​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ടെ ഉ​പ​യോ​ഗം ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക്ഷീ​ര​മേ​ഖ​ല സ്വ​യം പ​ര്യാ​പ്ത കൈ​വ​രി​ക്കു​ന്ന​ത് വ​ഴി ന​മ്മു​ടെ കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വി​ശ്വ​സി​ച്ച്‌ ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ശു​ദ്ധ​മാ​യ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന പാ​ലി​ന് ഗു​ണ​നി​ല​വാ​രം കു​റ​വാ​ണ്. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത കെ​മി​ക്ക​ലു​ക​ൾ നി​റ​ഞ്ഞ പാ​ൽ പി​ടി​കൂ​ടി​യി​രു​ന്നു. പാ​ല​ക്കാ​ട്ടും കൊ​ല്ല​ത്തും മാ​ത്ര​മേ പാ​ലി​ന്‍റെ ഗു​ണ​മേ​ന്മ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മു​ള്ളൂ. കൂ​ടു​ത​ൽ ലാ​ബു​ക​ൾ തു​ട​ങ്ങും. തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ ലാ​ബി​ന്‍റെ പ​ണി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ നി​യ​ന്ത്രി​ക്കു​ക വ​ഴി ആ​രോ​ഗ്യ​മു​ള്ള ഒ​രു ത​ല​മു​റ​യെ വ​ള​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​ഭ​ക​ര​മാ​യ ക്ഷീ​രോ​ത്പാ​ദ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​മീ​ര മോ​ഹ​ൻ​ദാ​സ് ക്ലാ​സ് എ​ടു​ത്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു​ശ്രീ, ജോ​സ് ഇ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.