വിവാഹം നടത്താൻ പോ​ലീ​സ്; നീക്കത്തിനെതിരേ ഡിവൈഎഫ്ഐ
Sunday, January 13, 2019 12:44 AM IST
പാ​​​നൂ​​​ർ: പു​​​ര നി​​​റ​​​ഞ്ഞ് നി​​​ൽ​​​ക്കു​​​ന്ന യു​​​വാ​​​ക്ക​​​ളെ പെ​​​ണ്ണു​​​കെ​​​ട്ടി​​​ക്കാ​​​ൻ‌ ഒ​​​രു​​​ങ്ങു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഡി​​​വൈ​​​എ​​​ഫ്ഐ. പാ​​​നൂ​​​രി​​​ലെ യു​​​വാ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ക്കാ​​​ത്ത​​​തി​​​നു കാ​​​ര​​​ണം ഇ​​വി​​ട​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​ണെ​​​ന്ന പാ​​നൂ​​ർ പോ​​​ലീ​​​സി​​ന്‍റെ നി​​ഗ​​മ​​നം തെ​​റ്റാ​​ണെ​​ന്നാ​​ണ് ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​തൃ​​ത്വ​​ത്തി​​ന്‍റെ അ​​ഭി​​പ്രാ​​യം. നാ​​​ടി​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​രാ​​​മ​​​ർ​​​ശം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഒ​​​റ്റ​​​പ്പെ​​​ട്ട രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും വി​​​വാ​​​ഹ ജീ​​​വി​​​ത​​​വും തൊ​​​ഴി​​​ലു​​​മാ​​​യി കോ​​​ർ​​​ത്തി​​​ണ​​​ക്കു​​​ന്ന​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​വൈ​​​എ​​​ഫ്ഐ പാ​​​നൂ​​​ർ ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി കെ.​ ​​ആ​​​ദ​​​ർ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 90 ശ​​​ത​​​മാ​​​നം യു​​​വാ​​​ക്ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്ന അ​​ഭി​​പ്രാ​​യം തി​​​ക​​​ച്ചും യു​​​ക്തി​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ‘’’’ഓ​​​രോ വീ​​​ട്ടി​​​ലും ഒ​​​രു സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി’’’’ എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പാ​​​നൂ​​​ർ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​വാ​​​ക്ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
ക്ളാ​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ഭൂ​​രി​​പ​​ക്ഷം മു​​​പ്പ​​​ത് വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​രാ​​​ണ്. അ​​​വ​​​ര്‍ത​​​ന്നെ​​​യാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ക്കാ​​​ത്ത​​​തി​​​ലു​​​ള്ള മാ​​​ന​​​സി​​​ക ദുഃ​​ഖം പോ​​​ലീ​​​സു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​​ത്. പാ​​​നൂ​​​ർ സ​​​ർ​​​ക്കി​​​ൾ പ​​​രി​​​ധി​​​യി​​​ലെ 30 ശ​​​ത​​​മാ​​​നം യു​​​വാ​​​ക്ക​​​ളും പ്രാ​​​യം ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യി ക​​​ഴി​​​യു​​​ന്ന​​​താ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. അ​​​ടി​​​യും വ​​​ഴ​​​ക്കും പ​​​തി​​​വാ​​​യ നാ​​​ടാ​​​യ​​​തി​​​നാ​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ പാ​​​നൂ​​​രി​​​ലേ​​​ക്ക് കെ​​​ട്ടി​​​ച്ച​​​യ​​​യ്ക്കാ​​​ൻ വീ​​​ട്ടു​​​കാ​​​ർ​​​ക്ക് ധൈ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​താ​​​ണ് ഇ​​​തി​​​നു പ്ര​​​ധാ​​​ന​​​കാ​​​ര​​​ണ​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ ക​​​ല്യാ​​​ണ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ആ​​​ലോ​​​ച​​​നാ യോ​​​ഗം ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ട​​​ന്നു. ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍​വീ​​​സ് സ്കീം ​​​വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​ധ്യ​​​വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് സ​​​ര്‍​വേ ന​​​ട​​​ത്തും. പാ​​​നൂ​​​ര്‍ പോ​​​ലീ​​​സ് സ​​​ര്‍​ക്കി​​​ള്‍ പ​​​രി​​​ധി​​​യി​​​ലെ ഒ​​​ൻ​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വീ​​​ടു​​​ക​​​ളി​​​ലും സ​​​ര്‍​വേ ന​​​ട​​​ത്താ​​​നാ​​​ണ് തീ​​​രു​​മാ​​​നം.