പ്ലാ​സ്റ്റി​ക്കി​നെ​തി​രേ പോ​രാ​ട്ട​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, January 13, 2019 12:49 AM IST
പാ​ലോ​ട് : പ്ലാ​സ്റ്റി​ക്ക് മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രി​മ​ണ്‍​കോ​ട് ഗ​വ. എ​ല്‍​പി​എ​സ് വി​ദ്യാ​ർ​ഥി​ക​ളുംഇ​ക്ബാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ക​രി​മ​ണ്‍​കോ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഊ​രാ​ളി​ക്കോ​ണം ജ​ഗ്ഷ​ന്‍ വ​രെ​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കി.

പ്ലാ​സ്റ്റി​ക്ക് സ​ഞ്ചി​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ തു​ണി സ​ഞ്ചി​ക​ള്‍ നി​ര്‍​മി​ച്ച് വി​ത​ര​ണം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. ശ്രീ​ക​ല, എ​ന്‍​എ​സ്എ​സ്. പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ഷ​ക്കീ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.