പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊന്ന സംഭവം: വി​ചാ​ര​ണ 18 ന്
Sunday, January 13, 2019 12:52 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ 18 ന് ​ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്‌​ഷ​ൻ കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ. ‌
2016 ജ​നു​വ​രി 27 രാ​വി​ലെ 10 നാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പാ​ലാം​കോ​ണം സൂ​ര്യ ഭ​വ​നി​ൽ സൂ​ര്യ​യെ ( 26) കാ​മു​ക​ൻ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ഷി​ജു (26) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​റ്റി​ങ്ങ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ഓ​ട്ടോ​സ്റ്റാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന ഇ​ട​വ​ഴി​യി​ൽ വ​ച്ച് അ​തി​ദാ​രു​ണ​മാ​യി കു​ത്തി​യും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി വ​ന്ന സ്ഥ​ല​വാ​സി​യാ​യ​ണ് യു​വ​തി ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​തും പ്ര​തി ന​ട​ന്നു പോ​കു​ന്ന​തും ക​ണ്ട​ത്.
ഇ​വ​ർ അ​റി​യി​ച്ച പ്ര​കാ​രം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.കൃ​ത്യ​ത്തി​ന് മൂ​ന്നു മാ​സം മു​മ്പാ​ണ് പ്ര​തി ഷി​ജു സൂ​ര്യ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.
ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സൂ​ര്യ പി​ര​പ്പ​ൻ​കോ​ട്ടു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് സൂ​ര്യ ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു ഷി​ജു. യു​വ​തി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വി​വാ​ഹ ആ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​ത് ഷി​ജു​വി​നെ അ​സ്വ​സ്ഥ​നാ​ക്കി. തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വി​വാ​ഹാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. കൊ​ല​യ്ക്ക് മൂ​ന്ന് ദി​വ​സം മു​മ്പാ​യി​രു​ന്നു ഷി​ജു വി​വാ​ഹാ​ലോ​ച​ന​യു​മാ​യി യു​വ​തി​യു​ടെ വി​ട്ടി​ലെ​ത്തി​യ​ത്. 2016 മേ​യ് 21നാ​ണ് കേ​സി​ൽ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് . കേ​സി​ൽ 52 സാ​ക്ഷി​ക​ളു​ണ്ട്.