യുവാവ് കടലില്‍ മുങ്ങി മരിച്ചു
Sunday, January 13, 2019 12:53 AM IST
ചേ​ര്‍ത്ത​ല: തി​ര​യി​ല്‍പ്പെ​ട്ട് യു​വാ​വ് ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍സ് പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റ് വ​ശം സു​ഹൃ​ത്തു​ക്ക​ളു​മാ​യി ക​ട​ലി​ല്‍ നീ​ന്ത​വെ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ച​ന്ദ്ര​ബാ​ബു (28) ആ​ണ് തി​ര​യി​ല്‍പ്പെ​ട്ട് മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. ടൂ​റി​സം സീ​സ​ണായ​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ന്‍ തി​ര​ക്കാ​ണ് മാ​രാ​രി​ക്കു​ളം ബീ​ച്ചി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ ലൈ​ഫ് ഗാ​ര്‍ഡി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റുമാ​യ ഇ.​വി. രാ​ജു പ​റ​ഞ്ഞു.